sections
MORE

വരുമാനം ലക്ഷങ്ങൾ, ആഡംബര കാറുകളും അംഗരക്ഷകരും; ടിക്ടോക് മാറ്റിമറിച്ച ഹോളിയുടെ ജീവിതം

HIGHLIGHTS
  • 16 മില്യൻ പേർ ടിക് ടോക്കിൽ പിന്തുടരുന്നു
  • എല്ലാം വിചിത്രമായി തോന്നുന്നുവെന്ന് അമ്മ
holly-horne-earns-money-from-tiktock-and-enjoying-celebrity-status
SHARE

ഒരു മൈം ആർടിസ്റ്റ് ആയിരുന്നു ഹോളി. ഇംഗ്ലണ്ടിലെ ഗ്വെൺസി സ്വദേശിനി. അമ്മയും സഹോദരങ്ങളും ഉള്‍പ്പെടുന്ന കുടുംബത്തിനൊപ്പം സാധാരണ ജീവിതം നയിച്ച പെൺകുട്ടി. എന്നാൽ ഒരു വി‍ഡിയോ ഹോളിയുടെ ജീവിതം മാറ്റിമറിച്ചു. ഇന്ന് ലക്ഷങ്ങൾ വരുമാനമുള്ള, നിറയെ ആരാധകരുള്ള സെലിബ്രിറ്റിയാണ് ഹോളി. കാവലായി അംഗരക്ഷകര്‍, സഞ്ചരിക്കാൻ ആഡംബര കാർ, താമസിക്കാൻ വലിയ വീട്. മൈമിലുള്ള തന്റെ കഴിവ് ഉപയോഗപ്പെടുത്തി ടിക്ടോക്കിൽ ചെയ്ത വി‍ഡിയോ ആണ് ഹോളിയെ സ്വപ്നം കാണാത്ത ഉയരങ്ങളിൽ എത്തിച്ചത്.

ക്യാമറയിലേക്ക് നോക്കി ചെറിയ കുട്ടിയപ്പോലെ കണ്ണുചിമ്മി, താളത്തിനൊത്ത് തല കുലുക്കി ഹോളി ചെയ്ത വിഡിയോ. 15 സെക്കന്റ് ദൈർഘ്യമുള്ള ആ വിഡിയോ ടിക്ടോക്കിൽ അപ്‌ലോഡ് ചെയ്തു. വിഡിയോ വൈറലായി. നിരവധി ആരാധകരെ ലഭിച്ചു. ഒരു വർഷം പിന്നിടുമ്പോൾ‌ ആ വിഡിയോയുടെ വ്യൂസ് 77.2 മില്യനിലെത്തി നിൽക്കുന്നു.

holly-h-3

ഇതിനിടയിൽ ഹോളി ചെയ്ത പല വിഡിയോകളും ശ്രദ്ധ നേടി. പലരാജ്യങ്ങളിൽ നിന്ന് ആരാധകരെ ലഭിച്ചു. കൂടുതലും 22 വയസ്സിൽ താഴെയുള്ളവർ. ഹോളിയെ ആളുകൾ തിരിച്ചറിയാനും ചിത്രങ്ങളെടുക്കാനും തുടങ്ങി. സോഷ്യൽ ലോകത്തെ ഹോളിയുടെ സ്വാധീനം വർധിച്ചു. 

ഇതോടെ ഓൺലൈൻ മാർക്കറ്റിങ്ങിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്താൻ കമ്പനികൾ സമീപിച്ചു തുടങ്ങി. ആരാധകരിലെ 80 ശതമാനവും സ്ത്രീകളാണ്. ഇവരെ ലക്ഷ്യമിട്ടുള്ള മേക്കപ്പ്, ഫാഷൻ വസ്തുക്കളുടെ പ്രമോഷനുകളായിരുന്നു കൂടുതലും. പതിയെ വലിയ ബ്രാൻഡുകൾ  തേടിയെത്തി. പോപ് ബാൻഡ് മെറൂൺ–5ന്റെ മ്യൂസിക് പ്രെമോഷനും ഇതിലൊന്നായിരുന്നു.

ഇന്ന് ഹോളിയുടെ വാഡ്രോബിൽ വമ്പൻ ബ്രാൻഡുകളുടെ വസ്ത്രങ്ങളും മേക്കപ് വസ്തുക്കളും നിറഞ്ഞിരിക്കുന്നു. കാണാനും ചിത്രങ്ങളെടുക്കാനും ആരാധകർ തടിച്ചു കൂടാൻ തുടങ്ങിയതോടെ അംഗരക്ഷകരെ ഒപ്പം കൊണ്ടു നടക്കേണ്ട അവസ്ഥയായി. ബിസിനസ് കമ്പനികളുമായി എളുപ്പത്തിൽ ബന്ധപ്പെടാനായി ലണ്ടനു സമീപത്തേക്കു താമസം മാറി. ഇതിനായി എസ്റ്റേറ്റും വലിയൊരു വീടും വാങ്ങി.

വിഡിയോകളിൽ കുട്ടികള്‍ക്ക് പോലും കാണാനാവുന്ന കാര്യങ്ങൾ മാത്രമേ ഉൾപ്പെടുത്താറുള്ളൂ. ശരീരഭാഷയിൽ രൂപഭംഗിയിലും വസ്ത്രധാരണത്തിലും വളരെ ശ്രദ്ധ ചെലുത്താറുണ്ട്. എന്നും രാവിലെ മണിക്കൂറുകൾ മേക്കപ്പിനു വേണ്ടി മാറ്റിവയ്ക്കാറുണ്ടെന്നും ഹോളി വെളിപ്പെടുത്തുന്നു. എപ്പോൾ വേണമെങ്കിലും ക്യാമറയ്ക്കു മുൻപിൽ നിൽക്കാൻ ഇതു സഹായിക്കും. വീടിന്റെ ചുമരുകൾ, കർട്ടൺ, വെളിച്ച സംവിധാനങ്ങൾ എന്നിവയിലും ശ്രദ്ധിച്ചിട്ടുണ്ട്. വിഡിയോയുടെ ഗുണമേന്മ ഉറപ്പു വരുത്താനാണ് ഇത്.  

holly-h-1

23കാരി ഹോളിയുടെ അപ്രതീക്ഷിതമായ വളർച്ചയിൽ ഏറ്റവും അധികം അദ്ഭുതപ്പെടുന്നത് അമ്മ ജോഡിയാണ്. എല്ലാം വിചിത്രമായി തോന്നുന്നു എന്നാണ് ജോഡി ഡെയ്‌ലി മെയ്‌ലിനോടു പ്രതികരിച്ചത്. മകൾക്ക് എല്ലാവിധ പിന്തുണയും നൽകി അമ്മ ഒപ്പമുണ്ട്.

English Summary : TikTok Superstar Holly H earn money, working as social media influencer

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA