ADVERTISEMENT

മിസ് വേൾഡ് മത്സരങ്ങളിൽ നിന്നു വിലക്കിയ നടപടിക്കെതിരെ മുൻ മിസ് യുക്രെയിൻ വെറോണിക്ക ഡിഡുസെൻകോ രംഗത്ത്. വെറോണിക്കയ്ക്ക് ഒരു മകനുണ്ട് എന്നു കണ്ടെത്തിയതിനെ തുടർന്നാണ് മിസ് വേൾഡ് മത്സരത്തിൽ പങ്കെടുക്കാൻ വിലക്കിയത്. എന്നാൽ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് വെറോണിക്കയുടെ തീരുമാനം.

miss-ukrain-2

2018ൽ ആണ് വെറോണിക്ക മിസ് യുക്രെയിൻ ആയി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ അഞ്ചു വയസ്സുകാരന്റെ അമ്മയാണ് എന്നറിഞ്ഞതോടെ അടുത്തിടെ വെറോണിക്കയുടെ മിസ് യുക്രെയ്ൻ നേട്ടം അസാധുവാക്കി. ഇതിനു പിന്നാലെ മിസ് വേൾഡിൽ പങ്കെടുക്കുന്നത് വിലക്കുകയും ചെയ്തു.

miss-ukrain-3

അമ്മയായി ഇരിക്കാനുള്ള അവകാശത്തിനു വേണ്ടി പോരാടും എന്നാണ് വെറോണിക്ക് പ്രതികരിച്ചത്. തുല്യത എന്ന അവകാശത്തിന് എതിരാണ് മിസ് വേൾഡ് സംഘാടകരുടെ നിലപാട്. വിവാഹം, മാതൃത്വം, ലിംഗം എന്നിവയെ അടിസ്ഥാനമാക്കിയുള്ള വേർതിരിവ് അംഗീകരിക്കാനാവില്ല. എനിക്ക് കിരീടം തിരികെ വേണ്ട. പക്ഷേ, നിയമങ്ങൾ മാറ്റണം. അതിനുവേണ്ടി മുന്നോട്ടു പോകാനാണു തീരമാനമെന്നും വെറോണിക്ക പറഞ്ഞു.

മിസ് വേൾഡ് സംഘാടകർ സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

English Summary : Former Miss Ukraine barred from Miss World Contest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com