ADVERTISEMENT

പുതുവർഷത്തെ വരവേൽക്കുവാൻ ലോകത്തിലെ ഏറ്റവും വലിയ സിൽക്ക് സാരി ഷോറും ശൃംഖലയായ കല്യാൺ സിൽക്സ് ഇന്ത്യയിലെ ഏറ്റവും വലിയ കോംബോ ഉത്സവത്തിന് വേദിയാകുന്നു. നവംബർ 30ന് കല്യാൺ സിൽക്സിന്റെ കേരളത്തിലുടനീളമുള്ള ഷോറൂമുകളിലും ഒപ്പം ബാംഗ്ലൂര്‍ ഷോറൂമിലും ത്രീ–ഇൻ–വൺ കോംബോ ഓഫറിന്റെ പുതിയ പതിപ്പിന് തുടക്കമായി. മൂന്നിരട്ടി ലാഭം ഓരോ ഷോപ്പിങ്ങിലും നേടുവാനുള്ള അസുലഭ അവസരമാണ് കല്യാൺ സിൽക്സിന്റെ ഉപഭോക്താക്കൾക്ക് ഈ കോംബോ ഉത്സവത്തിലൂടെ ലഭിക്കുക.

2020–ലെ ഏറ്റവും പുതിയ ശ്രേണികളാണ് ഈ കോംബോ ഓഫറിലൂടെ മലയാളികളുടെ മുന്നിൽ എത്തുക. സാരി, ലേഡീസ് വെയർ, മെൻസ് വെയർ, കിഡ്സ് വെയർ, ടീൻ വെയർ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഈ കോംബോ ഓഫറിന്റെ ആനുകൂല്യങ്ങൾ ലഭിക്കും. ഈ വർഷത്തെ ഏറ്റവും പുതിയ ചന്ദേരി കോട്ടൺ സാരി, മെർകുറി സിന്തറ്റിക് സാരി, ലിനൻ സാരി, ഹാന്റ്ലൂം സിൽക്ക് കോട്ടൺ സാരി എന്നിവയിലെ ഏറ്റവും പുതിയ കളക്ഷനുകൾ ഈ കോംബോ ഓഫറിന്റെ എടുത്തു പറയേണ്ട പ്രത്യേകതകളാണ്.

ലേഡീസ് വെയറിലുമുണ്ട് നിരവധി സവിശേഷ കോംബിനേഷനുകൾ. ലേഡീസ് ഫാൻസി ടോപ്സ്, ലേഡീസ് കുർത്തീസ്, കോട്ടൺ ചുരിദാർ സെറ്റ്, ഫാൻസി ചുരിദാർ സെറ്റ്, ലേഡീസ് ജീൻസ്, ലേഡീസ് ലഗിൻസ് എന്നിവയാണ് ഇവയിലേറ്റവും പ്രധാനപ്പെട്ടവ.

മുൻപെങ്ങും അവതരിപ്പിക്കാത്തത്ര വലിയ കോംബോ ഓഫറുകളാണ് മെൻസ് വെയറിൽ അണിനിരക്കുന്നത്. മെൻസ് ഫോർമൽ ഷർട്ട്സ്, മെൻസ് കാഷ്വൽ ഷർട്ട്സ്, മെൻസ് കോളർ നെക് ടീ–ഷർട്ട്സ്, മെൻസ് ജീൻസ്, മെൻസ് കോട്ടൺ ട്രൗസേഴ്സ്, ദോത്തി എന്നിവയാണ് ഈ കോംബോ ഓഫറിനെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ചതാക്കുന്നത്. കിഡ്സ് വെയറിലുമുണ്ട് ഒട്ടേറെ കോംബിനേഷനുകളും കളക്ഷനുകളും. ബോയ്സ് ടീ– ഷർട്ട്സ്, ഗേൾസ് ടോപ്സ്, ബോയ്സ് ജീൻസ്, ബോയ്സ് ഫാൻസി ടീ– ഷർട്ട്സ്, ഗേൾസ് കോട്ടൺ ഫ്രോക്സ്, ഗേൾസ് ലഗിൻസ് എന്നിവയാണ് കുട്ടികൾക്കായി രൂപകൽപന ചെയ്തിരിക്കുന്ന വലിയ ശ്രേണികൾ.

കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ കളക്ഷനുകളും നൂറിലധികം കോംബോ ഓഫറുകളുമാണ് കല്യാൺ സിൽക്സിന്റെ ഷോറൂമുകളിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഇത്തരമൊരു കോംബോ ഉത്സവം സംഘടിപ്പിക്കുവാൻ കല്യാൺ സിൽക്സിന് സഹായകരമാകുന്ന ഒത്തിരി ഘടകങ്ങളാണ്. ബൃഹത്തായ അടിസ്ഥാന സൗകര്യങ്ങൾ, മികച്ച സാങ്കേതിക വിദ്യ എന്നിവയ്ക്കു പുറമെ ആയിരക്കണക്കിന് സ്വന്തം നെയ്ത്തുശാലകളും നൂറു കണക്കിന് പ്രൊഡക്ഷൻ ഹൗസുകളും എണ്ണമറ്റ ഡിസൈൻ സലൂണുകളും കല്യാൺ സിൽക്സിന് സ്വന്തമായുണ്ട്. ഇത്തരം സൗകര്യങ്ങൾ ഏറ്റവും പുതിയ വസ്ത്രശ്രേണികൾ ഏറ്റവും കുറഞ്ഞ വിലയിൽ വിപണിയിലെത്തിക്കുവാൻ കല്യാൺ സില്‍ക്സിനെ സഹായിക്കുന്നു. ഇതിന് പുറമെ ഇന്ത്യയിലെ പ്രമുഖ മില്ലുകളുമായി വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന വാണിജ്യ കരാറുകൾ മറ്റാർക്കും നൽകാനാവാത്ത വിലയിൽ മികച്ച വസ്ത്രശ്രേണികൾ ഒരുക്കുവാൻ കല്യാൺ സിൽക്സിന് സഹായകരമാകുന്നു. 

ഈ കോംബോ ഉത്സവത്തിന്റെ ഭാഗമായു സാരി, മെൻസ് വെയർ, ലേഡീസ് വെയർ, കിഡ്സ് വെയർ എന്നിവയിലെ 2020–ലെ എഡിഷനുകളാണ് കല്യാൺ സിൽക്സ് പരിചയപ്പെടുത്തുന്നത്. ഇതിനൊപ്പം ഈ ക്രിസ്മസ് സീസണിനായ് പ്രത്യേകം രൂപകൽപന ചെയ്ത ശ്രേണികളും വിപണിയിൽ എത്തിക്കുന്നുണ്ട്. ഓരോ വസ്ത്രശ്രേണിയും കല്യാൺ സിൽക്സിന്റെ ലാബുകളിൽ പൂർണ്ണമായു ഗുണമേന്മ ഉറപ്പു വരുത്തിയാണ് കോംബോ ഓഫറിന്റെ ഭാഗമായി അവതരിപ്പിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com