ADVERTISEMENT

നടൻ ജയസൂര്യയുടെ ഭാര്യ സരിത ഒരുക്കുന്ന ക്രിസ്മസ് സ്പെഷൽ വസ്ത്രങ്ങളുടെ പ്രദർശനം കോട്ടയത്ത്. അർക്കേഡിയ ഹോട്ടലിലെ പ്രദർശന നഗരിയിൽ ഡിസംബർ 14,15 തീയതികളിൽ രാവിലെ 10 മുതൽ രാത്രി 9 വരെയാണ് പ്രദർശനം. ‘സരിത ജയസൂര്യ ഡിസൈനിങ് സ്റ്റുഡിയോ’ ഡിസൈൻ ചെയ്ത ക്രിസ്മസ് സ്പെഷൽ കലക്‌ഷനാണ് പ്രധാന ആകർഷണം. 

സാരി, സൽവാർ, കുർത്തകൾ, പലാസോ സെറ്റുകൾ എന്നിങ്ങനെ വസ്ത്രങ്ങളുടെ നീണ്ട നിരതന്നെ ക്രിസ്മസ് സ്പെഷലായി എത്തുന്നു. റെയിൻഡിയറിന്റെ ഡിസൈൻ ഉൾപ്പെടുത്തിയുള്ള സാരിയാണ് ഇക്കൂട്ടത്തിലെ പുത്തൻപരീക്ഷണം. വെള്ള ലിനൻ സാരിയിൽ ചുവപ്പ് റെയിൻഡിയർ. ക്രിസ്മസ് ആഘോഷങ്ങളെയും ഓർമകളെയും സാരിയില്‍ ചേർത്തുവയ്ക്കുന്നതായിരിക്കും ഈ ഡിസൈൻ. ഇതുകൂടാതെ ലിനൻ, സിൽക്, റോ സിൽക്, റൂബി സിൽക് തുടങ്ങി പലതരം മെറ്റീരിയൽ വസ്ത്രങ്ങൾ ഉണ്ടാകും.

ആഘോഷങ്ങളോട് അനുബന്ധിച്ച് മുൻപും കോട്ടയത്ത് സരിത ജയസൂര്യ വസ്ത്രപ്രദർശനം സംഘടിപ്പിച്ചിട്ടുണ്ട്. ഡിസൈനിങ് മേഖലയില്‍ സ്വന്തം കയ്യൊപ്പ് ചാർത്തിയ സരിത, സിനിമയിൽ കോസ്റ്റ്യൂം ഡിസൈനറായി കയ്യടി നേടിയിട്ടുണ്ട്.

English Summary : Saritha Jayasurya Christmas Special Collection at Kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com