ADVERTISEMENT

പ്രായത്തെ തോൽപ്പിച്ച് കുതിക്കുന്ന ബോളിവുഡ് താരമാണ് മലൈക അറോറ. ഫിറ്റ്നസിനും ഫാഷനും ഒരുപോലെ പ്രാധാന്യം കൊടുക്കുന്ന താരസുന്ദരി. ആരാധകർ ഏറെയുണ്ടെങ്കിലും സമീപകാലത്തായി ട്രോളുകൾക്കും അധിക്ഷേപങ്ങള്‍ക്കും മലൈക പലപ്പോഴും ഇരയാകുന്നുണ്ട്. താൻ ഇപ്പോൾ ട്രോളുകള്‍ ശ്രദ്ധിക്കാറില്ല എന്നു വ്യക്തമാക്കിയിരിക്കുകയാണ് മലൈക. 

ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് താരം നിലപാട് വ്യക്തമാക്കിയത്. ‘‘ഞാൻ ഇതൊന്നും ശ്രദ്ധിക്കുന്നേയില്ല. ട്രോളുകളും മറ്റും നേരിടേണ്ടി വരുന്നത് ദുഃഖകരമാണ്. സമൂഹമാധ്യമങ്ങൾ വെറുപ്പ് പരത്തുന്നവ ആയി മാറിയെന്ന് തോന്നിയിട്ടുണ്ട്. വെറുപ്പല്ലല്ലോ, സന്തോഷവും പ്രത്യാശയുമല്ലേ നമ്മൾ നൽകേണ്ടത്’’, മലൈക പറഞ്ഞു. ഇതിനെയെല്ലാം എങ്ങനെ നേരിടുന്നുവെന്ന ചോദ്യത്തോട് ഇതൊന്നും ചിന്തിക്കുകയോ കാര്യമാക്കുകയോ ചെയ്യുന്നില്ല എന്നായിരുന്നു താരത്തിന്റെ പ്രതികരണം. 

malaika-arora-01

ഫാഷൻ, ഫിറ്റനസ് എന്നീ കാര്യങ്ങളില്‍ തനിക്കു ലഭിക്കുന്ന അഭിനന്ദനങ്ങൾ ഉത്തരവാദിത്തങ്ങൾ വർധിപ്പിക്കുന്നവയാണെന്നും മലൈക വ്യക്തമാക്കി. എനിക്ക് അത്തരം അഭിനന്ദനങ്ങൾ ഇഷ്ടമാണ്. കാരണം ഫാഷനും ഫിറ്റ്നസും ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നു. എന്നാൽ അതു എനിക്ക് സമ്മർദവും നൽകുന്നുണ്ട്. കാരണം പലരും പ്രചോദനത്തിനു വേണ്ടിയാണ് എന്നെ നോക്കുന്നത്. അവരെ ഒരിക്കലും തെറ്റായ ദിശയിലേക്ക് പോകാതിരിക്കാൻ ഞാൻ കാരണമാകരുതല്ലോ’’– താരം പറഞ്ഞു.

malaika-arora-2

അർജുൻ കപൂറുമായി മലൈക പ്രണയത്തിലാണ് എന്ന വാർത്തകൾ വന്നതോടെയാണ് സമൂഹമാധ്യമങ്ങളിൽ ട്രോളുകളും അധിക്ഷേപങ്ങളും ആരംഭിച്ചത്. മലൈകയേക്കാൾ 12 വയസ്സു കുറവാണ് അർജുൻ കപൂറിന് എന്നതായിരുന്നു ഇവരെ വിമർശിക്കാൻ സമൂഹമാധ്യമങ്ങൾ കണ്ടെത്തിയ കാരണം.

English Summary : Malaika Arora opens up about Trolls and Social media

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com