ADVERTISEMENT

നക്ഷത്രങ്ങളും കേക്കുകളും പുൽക്കൂടും സാന്റാക്ലോസുമൊക്കെയായി വീണ്ടുമൊരു ക്രിസ്മസ്കാലം കൂടി ഇങ്ങെത്തിയിരിക്കുകയാണ്. വിപണിക്കും ഇത് ആഘോഷകാലമാണ്. പുൽക്കൂടും നക്ഷത്രങ്ങളും ക്രിസ്മസ് ട്രീകളുമൊക്കെ വിപണിയിൽ സജീവം. എന്നാൽ ഗ്രീൻ ക്രിസ്മസ് എന്ന ആശയത്തിന് കൂടുതൽ പ്രാധാന്യം ലഭിക്കുന്നു എന്ന പ്രത്യേകത കൂടി ഇത്തവണയുണ്ട്.

പ്രകൃതിക്കും പരിസ്ഥതിക്കും ദോഷമാകാതെ, പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറച്ചുള്ള ക്രിസ്മസ് ആഘോഷം എന്നതാണ് ഗ്രീൻ ക്രിസ്മസ് എന്നതിലൂടെ മുന്നോട്ടു വയ്ക്കുന്നത്. ഈ സന്ദേശം പ്രചരിപ്പിച്ച് നിരവധി സംഘടനകളും രംഗത്തുണ്ട്.

ഗ്രീൻ ക്രിസ്മസ് എന്ന ആശയം വിപണിയിലും സജീവമാണ്. മുള കൊണ്ടുള്ള നക്ഷത്രങ്ങളും അലങ്കാരങ്ങളും പ്ലാസ്റ്റിക് കവറുകൾ ഒഴിവാക്കിയുള്ള വിപണനവുമാണ് പ്രധാന്യം. 

പൂർണമായി ഒഴിവാക്കാനാവില്ലെങ്കിലും ഉപയോഗം കുറയ്ക്കാനും പുനരുപയോഗം വർധിപ്പിക്കാനും സാധിക്കും.

English Summary : Importance of eco-friendly christmas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com