ADVERTISEMENT

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പണം സമാഹരിക്കാൻ പുതുവര്‍ഷരാവിൽ ഡിജെ പാർട്ടിയുമായി കൊച്ചിൻ റൗണ്ട് ടേബിൾ. കൊച്ചിയിലെ കാസിനോ ഹോട്ടലുമായി സഹകരിച്ചാണ് ‘സെൻസേഷൻ’ എന്ന പേരിൽ ഗംഭീരമായ പാർട്ടി സംഘടിപ്പിക്കുന്നത്. പുതുവർഷം അടിച്ചു പൊളിക്കുന്നതിനൊപ്പം വലിയൊരു മുന്നേറ്റത്തിന്റെ ഭാഗമാകാനുള്ള അവസരമാണ് ഇതിലൂടെ ഒരുക്കുന്നത്.

sensation-2020

ഡിസംബർ 31ന് 8 മണിക്ക് കാസിനോ ഹോട്ടലിലെ പൂളിനോടു ചേർന്നാണ് പാർട്ടി. ബെംഗളൂരുവിൽ നിന്നുള്ള പ്രശസ്ത ഡിജെ വിഷ്ണുവാണ് പാർട്ടി നയിക്കുന്നത്. വൈവിധ്യമായ ഭക്ഷണങ്ങളോടു കൂടിയ ഗാല ഡിന്നറും ഡ്രിങ്ക്സും പാർട്ടിയുടെ സവിശേഷതകളാണ്. സ്വകാര്യത ആഗ്രഹിക്കുന്നവർ‌ക്കു വേണ്ടി കബാനകളും വിഐപി സീറ്റുകളും തയാറാക്കിയിട്ടുണ്ട്. ഒരാൾക്ക് 5,000 രൂപ, ദമ്പതികള്‍ക്ക് 7,500 രൂപ എന്നിങ്ങനെയാണ് പ്രവേശന ഫീസ്.

sensation-2020-1

‘വിദ്യാഭ്യാസത്തിലൂടെ സ്വാതന്ത്ര്യം’ എന്ന ലക്ഷ്യത്തിലൂന്നിയുള്ള പ്രവർത്തനങ്ങളാണ് റൗണ്ട് ടേബിൾ ഇന്ത്യ നടത്തുന്നത്. ക്ലാസ് മുറികളുടെ നിർമാണവും നവീകരണവുമാണ് റൗണ്ട് ടേബിൾ ഇന്ത്യയുടെ പ്രധാന പ്രവർത്തനങ്ങൾ. ഇതുവരെ രാജ്യത്തെ 2849 സ്കൂളുകളിലാണ് ക്ലാസ് മുറികൾ നിർമിച്ചത്. വൃത്തിയുള്ള ശുചിമുറി, ശുദ്ധ ജലം, മെച്ചപ്പെട്ട ഫർണിച്ചറുകൾ, വായനശാല എന്നിവ ഒരുക്കുന്നതിലും റൗണ്ട് ടേബിൾ ഇന്ത്യ ശ്രദ്ധ നൽകുന്നു.

sensation-2020-2

പുതുവർഷ പരിപാടികളിലൂടെയാണ് ഇതിനു വേണ്ട തുക സമാഹരിക്കുന്നത്. ഇതിന്റെ ഭാഗമായി എട്ടാം വർഷമാണ് കൊച്ചിന്‍ റൗണ്ട് ടേബിൾ ഡിജെ പാർട്ടി സംഘടിപ്പിക്കുന്നത്.

dj-party-invitation

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 8590110101, 9142000027

http://cochinroundtable.technowavegroup.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com