ADVERTISEMENT

പച്ചയായ ജീവിതങ്ങളുടെ പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും വേദിയാണ് മഴവിൽ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന ‘നിങ്ങൾക്കും ആകാം കോടീശ്വരൻ’. ഹൃദ്യമായ ഒരുപാട് മുഹൂർത്തങ്ങക്ക് ഈ ഷോ സാക്ഷ്യം വഹിച്ചിട്ടുണ്ട്. കാഴ്ചപ്പാടുകളുടെ കരുത്ത് വ്യക്തമാക്കി പോരാട്ടത്തിനെത്തിയ അമീർ ജിന്ന എന്ന യുവാവും ഒരുപാട് പേർക്ക് പ്രചോദനമാവുകയാണ്.

അമീറിന്റെ സ്വപ്നങ്ങളെയോ, പോരാട്ടങ്ങളെയോ ഇല്ലാതാക്കാൻ കാഴ്ചാ വൈകല്യത്തിന് സാധിച്ചില്ല. നിങ്ങൾക്കും ആകാം കോടീശ്വരൻ വേദിയിലും ആ പോരാട്ടം തുടർന്നു. നല്ലൊരു വീട് എന്ന സ്വപ്നത്തിന് മുതൽക്കൂട്ടാവാൻ 6,40,000 രൂപ സ്വന്തമാക്കിയാണ് അമീർ മടങ്ങിയത്.

മികച്ച ഗായൻ കൂടിയായ അമീറിന്റെ സ്വന്തമായൊരു കീബോഡ് എന്ന സ്വപ്നം യാഥാർഥ്യമാക്കാന്‍ അവതാരകൻ സുരേഷ് ഗോപി ഒപ്പം നിന്നതും ഹൃദ്യമായി. അടുത്ത ദിവസം തന്നെ തന്റെ ഓഫിസിൽ നിന്നുള്ളവർ കീബോർഡുമായി അമീറിന്റെ വീട്ടിലെത്തുമെന്നാണ് സുരേഷ് ഗോപി അറിയിച്ചത്. 

English Summary : Ameer jinnahs' life, ‘ningalkkum aakam kodeeshwaran’ heart touching episode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com