ADVERTISEMENT

ജോക്കർ എന്ന സിനിമയിലെ പ്രകടനത്തിന് നടൻ വാക്കിന്‍ ഫീനിക്സിനെ തേടി അംഗീകാരങ്ങൾ എത്തുകയാണ്. മികച്ച നടനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരമെന്ന സുവർണ നേട്ടമാണ് ഫീനിക്സിനെ അവസാനമായി തേടി എത്തിയത്. ഒരു ടക്സീഡോ ധരിച്ചാണ് ഗോൾഡൻ ഗ്ലോബ് വേദിയിൽ അദ്ദേഹം എത്തിയത്. എന്നാൽ ഈ സീസണില്‍ അവാര്‍ഡ് വാങ്ങാൻ എത്തിയ ചടങ്ങുകളിലെല്ലാം അദ്ദേഹം ധരിച്ചത് ഇതേ ടക്സീഡോ ആണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഫാഷൻ ഡിസൈനറായ സ്റ്റെല്ല മക്കാർട്ട്‌നെ.

ഒരു തവണ റെഡ്കാർപറ്റിൽ ഉപയോഗിക്കുന്ന വസ്ത്രം താരങ്ങൾ പിന്നീട് ഉപയോഗിക്കാറില്ല. എന്നാൽ ആ പതിവ് തെറ്റിക്കുക മാത്രമല്ല, ഒരേ വസ്ത്രം തന്നെ വീണ്ടും വീണ്ടും ഉപയോഗിക്കുകയാണ് വാക്കിന്‍ ഫീനിക്സ് എന്നായിരുന്നു ഈ ടക്സീഡോ ഒരുക്കിയ സ്റ്റെല്ലയുടെ വെളിപ്പെടുത്തല്‍.

‘‘ഈ മനുഷ്യന്‍ ഒരു വിജയി ആണ്. ഭൂമിയുടെ ഭാവിയെ കുറിച്ചുള്ള ചിന്തകളാണ് ഈ വസ്ത്രം വീണ്ടും ധരിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്. പരമാവധി മാലിന്യം കുറയ്ക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. നിങ്ങൾക്കൊപ്പം പ്രവർത്തിക്കാനായതിൽ ഞാൻ അഭിമാനിക്കുന്നു’’ – വാക്കിന്‍ ഗോൾഡൻ ഗ്ലോബ് അവാർഡുമായി നിൽക്കുന്ന ചിത്രം പങ്കുവച്ച് സ്റ്റൈല്ല കുറിച്ചു.

അവാർഡ് ദാന ചടങ്ങിനുശേഷമുള്ള മറുപടി പ്രസംഗത്തിൽ കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചാണ് വാക്കിൻ സംസാരിച്ചത്. കാർബണ്‍ പുറംതള്ളൽ കുറയ്ക്കാൻ സാധ്യമായതെല്ലാം ചെയ്യണമെന്ന് സഹപ്രവർത്തകരോട് അദ്ദേഹം അഭ്യർഥിച്ചിരുന്നു.

English Summary : Joaquin Phoenix wears the same tux to every awards show

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com