ADVERTISEMENT

ഏഴു തവണ ശ്രമിച്ചാണ് വിഷ്ണു പ്ലസ് ടു പരീക്ഷ പാസായത്. പക്ഷേ ‘തോൽക്കാൻ‌ ധൈര്യമുള്ളവരേ ജയിച്ചിട്ടുള്ളൂ’ എന്ന് ഓരോ തവണയും അവൻ മനസ്സിനെ പറഞ്ഞ് വിശ്വസിപ്പിക്കും. ആ വിശ്വാസമാണ് വിഷ്ണുവിന് ‘നിങ്ങൾക്കും ആകാം കോടീശ്വരനിൽ’ എത്തിച്ചതും ഒരോ ചോദ്യം നേരിടാൻ കരുത്ത് നൽകിയതും.

കൂലിപ്പണിക്കാരനായ അച്ഛനും അമ്മയും ഉൾപ്പെടുന്ന കുടുംബത്തിന് സ്വന്തമായി ഒരു വീട് എന്ന സ്വപ്നമാണ് ഈ യുവാവിനുള്ളത്. ഇപ്പോൾ ഒരു ഒറ്റമുറി വീട്ടിലാണ് ജീവിതം. അച്ഛനെ സഹായിക്കാനായ കൂലിപ്പണിക്കാരനായി തുടങ്ങിയ വിഷ്ണു ഇപ്പോൾ മെക്കാനിക്കൽ ഫിറ്ററായി ജോലി ചെയ്യുന്നു. ഇതിനൊപ്പം പിഎസ്‌സി പരിശീലനവും നേടുന്നുണ്ട്. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ആകാനാണ് ആഗ്രഹം.

ഇതുവരെ 3,20,000 രൂപ വിഷ്ണു നേടിയിട്ടുണ്ട്. ചോദ്യങ്ങളും ഒപ്പം ലൈഫ്‌ലൈനുകളും ബാക്കി നിൽക്കേ ആത്മവിശ്വാസത്തിലാണ് വിഷ്ണു. പ്ലസ് ടു പാസാകാൻ ഏഴു തവണ വേണ്ടി വന്നിടത്തു നിന്ന് കഠിനാധ്വാനം കൊണ്ടാണ് ഇതുവരെ എത്തിയത്. ഇനിയും മുന്നോട്ടു കുതിക്കുമെന്ന് ആത്മവിശ്വാസത്തോടെ വിഷ്ണു പറയുന്നു.

English Summary : Ningalkkum aakam kodeeshwaran latest Episode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com