ADVERTISEMENT

ഫാഷൻ സ്റ്റേറ്റ്മെന്റ് വസ്ത്രത്തിലും ആഭരണത്തിലും മാത്രം മതിയോ? പോരാ എന്നുതന്നെ പറയേണ്ടി വരും. മലീനീകരണത്തോത് ഏറിവരുന്ന കാലത്ത് പ്രധാന ആക്സസറി മാസ്ക് ആകുമ്പോൾ അതിലും വേണ്ടേ ഡിസൈനർ പരീക്ഷണങ്ങൾ.

ഓസ്ട്രേലിയൻ കമ്പനിയാണ് ഫേസ് മാസ്കിൽ പുതുമകൾ രംഗത്തെത്തിക്കുന്നത്. പുറമേയുള്ള ഡിസൈനുകൾ മാത്രമല്ല, വേറെയുമുണ്ട് പ്രത്യേകതകൾ. യൂക്കാലിപ്റ്റസ്, ലാവൻഡൻ തുടങ്ങിയ പ്രകൃതിദത്ത ഘടകങ്ങൾ കൂടി ചേരുന്ന ഫിൽറ്ററാണ് ഈ മുഖാവരണത്തിലുള്ളത്. 3 ഷേഡുകളിൽ ലഭ്യം – പിങ്ക്, ബ്ലാക്ക്, ഗ്രേ!. ഓസ്ട്രേലിയയിലെ കനത്ത നാശമുണ്ടാക്കിയ കാട്ടുതീയ്ക്കു ശേഷം അന്തരീക്ഷ വായുവും അപകടകരമായനിലയിലായി. മാസ്കിന്റെ ആവശ്യകതയും ഉയര്‍ന്നു. പലരും ഓൺലൈനിലും ഓഫ്‌ലൈനിലും സ്റ്റൈലിഷ് മാസ്കിന്റെ ലഭ്യതയും തേടുന്നുണ്ട്.

English Summary : Fashionable face masks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com