ADVERTISEMENT

മലയാള സിനിമയിലെ Mr. Handsome ആണ് ചാക്കോച്ചൻ എന്ന കുഞ്ചാക്കോ ബോബൻ. അഭിനയത്തിനൊപ്പം വസ്ത്രധാരണത്തിലും കയ്യടി നേടുന്ന മലയാളത്തിലെ ചുരുക്കം ചില നടന്മാരിലൊരാൾ. കംഫർട്ടും സ്റ്റൈലും ഒരുപോലെ ചേരുന്ന വസ്ത്രധാരണം. ഇതിനു പിന്നിലെ രഹസ്യത്തെക്കുറിച്ച്  ചോദിച്ചാൽ ചാക്കോച്ചൻ പക്ഷേ കൂൾ കൂളായി കൈമലർത്തും. കാരണം വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതിനു പിന്നിലെ ബുദ്ധിയും അധ്വാനവും വീട്ടിലെ പഴ്‌സനൽ സ്റ്റൈലിസ്റ്റിന്റേതാണ്. ഭാര്യ പ്രിയയുടെ കയ്യൊപ്പുണ്ട് അദ്ദേഹത്തിന്റെ ഓരോ വസ്ത്രത്തിലും. പ്രിയയുടെ ക്രിയേറ്റിവിറ്റിയും ഫാഷൻ ട്രിക്കുകളും ചേർന്ന് വാഡ്രോബിൽ പുതിയ ലുക്കുകൾ നിറയ്ക്കുമ്പോൾ മലയാളത്തിന്റെ ‘ചുള്ളൻ പയ്യന്’ ഡ്രസിങ്ങിനെപ്പറ്റി നോ ടെൻഷൻ. കുഞ്ചാക്കോ ബോബന്റെ വാർഡ്റോബ് വിശേഷങ്ങൾ ഭാര്യ പ്രിയ പങ്കുവയ്ക്കുന്നു.

സ്റ്റൈലിസ്റ്റ് വീട്ടിൽതന്നെ ‌

ചാക്കോച്ചന്റെ ഡ്രസിങ്ങിന്റെ കാര്യങ്ങളെല്ലാം നോക്കുന്നത് ഞാൻ തന്നെയാണ്. ചാക്കോച്ചന് യാത്ര ചെയ്യാനും എനിക്ക് ഷോപ്പിങ് നടത്താനുമാണ് ഇഷ്ടം. ഒരുപാട് യാത്ര ചെയ്യുന്നയാളാണ് ചാക്കോച്ചൻ. മിക്ക സ്ഥലങ്ങളിലും ഞാനും കൂടെപ്പോകാറുണ്ട്. ഓരോ സ്ഥലത്തു ചെല്ലുമ്പോഴും വ്യത്യസ്തമായി കാണുന്നതൊക്കെ വാങ്ങും. ഷൂസാണ് ചാക്കോച്ചന്റെ ഫേവറിറ്റ് ആക്സസറി. എവിടെപ്പോയാലും ഷൂസ് വാങ്ങും. ഷൂസിന്റെ നല്ലൊരു കലക്‌ഷനുമുണ്ട് വീട്ടിൽ.

കംഫർട്ട്

ഇടുന്നയാളുടെ കംഫർട്ടാണല്ലോ പ്രധാനം. ഡ്രസ് സെലക്ട് ചെയ്യുമ്പോൾ ഒരുപാട് ഹെവിയായ, അലങ്കാരങ്ങളുള്ളവ ഒഴിവാക്കും. ഷോർട്സും ലൂസ് ഫിറ്റ്ഡ് ടീ ഷർട്ടുമാണ്  ചാക്കോച്ചന് ഏറ്റവും ഇഷ്ടം.പിന്നെ മുണ്ടും ഷർട്ടും. 

സജഷൻസ്

ഡ്രസിന്റെ കാര്യത്തിൽ ചാക്കോച്ചൻ സജഷനുകളൊന്നു പറയാറേയില്ല. ഇടുന്നതിന് തൊട്ടുമുൻപായിരിക്കും ഏതു ഡ്രസാണെന്ന് പോലും അറിയുന്നത്. ഇഷ്ടപ്പെട്ടാൽ ‘കൊള്ളാം, നന്നായെ’ന്ന് പറയും. 99 ശതമാനവും ഇഷ്ടപ്പെടാറാണു പതിവ്. സ്ഥിരം പാറ്റേണുകൾ ഒഴിവാക്കി വ്യത്യസ്ത കൊണ്ടുവരാൻ ശ്രദ്ധിക്കാറുണ്ട്. ഫ്ലോറൽ ഷർട്ട്, ജാക്കറ്റൊക്കെ ഇത്തരത്തിൽ പരീക്ഷിക്കാറുണ്ട്.

തീം ഡ്രസ്സിങ്

അതെന്റെ ഐഡിയ ആയിരുന്നു. അതുവരെ ഒരേ പാറ്റേണിലുള്ള ഡ്രസിട്ട് ഞങ്ങൾ എവിടെയും പോയിട്ടില്ല. കുഞ്ഞുണ്ടായശേഷം 3 പേരുംകൂടി ഒരേ രീതിയിലുള്ള ഡ്രസ് ഇട്ടാൽ നന്നായിരിക്കുമെന്ന് തോന്നി. അങ്ങനെയാണ് ക്രിസ്മസിന് തീം ഡ്രസിങ് പ്ലാൻ ചെയ്തത്. ക്രിസ്മസ് ആയതുകൊണ്ട് വെസ്റ്റേൺ സ്റ്റൈലാണ് തിരഞ്ഞെടുത്തത്. ഒരുപാട് പേർ നല്ല അഭിപ്രായം പറഞ്ഞിരുന്നു.

വാഡ്രോബ്

വെൽ ഫിറ്റഡ് ജീൻസ്, വൈറ്റ് ഷർട്ട്, ജാക്കറ്റ്, സ്യൂട്ട് സെറ്റ്, കസവുമുണ്ട്– ഇവ വാഡ്രോബിൽ നിർബന്ധമാണ്. 

ചാക്കോച്ചൻ പറയുന്നു...

കംഫർട്ടിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള സ്റ്റൈലിങ് ആണ് പ്രിയയുടേത്. അതുകൊണ്ട് ക്യാരി ചെയ്യാൻ ബുദ്ധിമുട്ടുണ്ടാകില്ല. വനിതാ ഫിലിം ഫെയറിൽ ധരിച്ച സസ്പെൻഡർ ലുക്കാണ് എന്റെ ഫേവറിറ്റ്.

English Summary : Stylist behind Kunchakko Bobans' handsom look

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com