ADVERTISEMENT

‘‘എന്നെ അങ്കിളേ എന്നൊക്കെ ചെറിയ പിള്ളേര് വന്ന് വിളിക്കും. വളർച്ച കണ്ടിട്ടായിരിക്കും’’– ചെറിയൊരു പരിഭവത്തോടെയാണ് സിദ്ധാർഥ് പറയുന്നത്. അതെ മലയാളികൾക്കു മുന്നിലൂടെയായിരുന്നു സിദ്ധാർഥിന്റെയും ഭാഗ്യലക്ഷ്മിയുടെയും വളർച്ച. മഴവില്‍ മനോരമയിലെ ‘തട്ടീം മുട്ടീം’ എന്ന പരമ്പരയിൽ കണ്ണനും മീനാക്ഷിയുമായി മലയാളികളെ ചിരിപ്പിക്കുന്നതിനിടയിൽ അവര്‍ വളർന്നത് ശ്രദ്ധിച്ചിരിക്കണമെന്നില്ല. പഴയ എപ്പിസോഡുകള്‍ കാണുമ്പോഴാണ് ‘എന്തൊരു മാറ്റം’ എന്ന് ആശ്ചര്യപ്പെടുക. കണ്ണനും മീനാക്ഷിയും വഴക്കിട്ടും സ്നേഹിച്ചും കുടംബ സദസുകളിലെത്തിയിട്ട് എട്ടു വർഷത്തോളമായി!

ഓഡിഷനിലൂടെയാണ് സിദ്ധാർഥിന് കണ്ണനാകാനുള്ള അവസരം ലഭിക്കുന്നത്. കണ്ണന്റെ സഹോദരി മീനാക്ഷിയായി സ്വന്തം സഹോദരി ഭാഗ്യലക്ഷ്മിയും എത്തി. ഇവരുടെ മുത്തശ്ശിയായി കെപിഎസി ലളിത, അമ്മയായി മഞ്ജു പിള്ള, അച്ഛനായി ജയകുമാർ എന്നിവരും ചേർന്നതോടെ മലയാളികളുടെ പ്രിയ പരമ്പരയായി തട്ടീം മുട്ടീം മാറുകയായിരുന്നു. 

ഞാനെന്റെ കുഞ്ഞുനാൾ മുതലേ ഇതിനകത്തുണ്ട് എന്നാണ് സിദ്ധാർഥിന് ആദ്യമേ പറയാനുള്ളത്. സെറ്റിൽ വികൃതിയായ പയ്യനായിരുന്നു. എന്നാല്‍ പ്രായപൂർത്തി ആയതോടെ ‘നല്ല പയ്യനായി’ എന്നും സിദ്ധാർഥ് പറയുമ്പോൾ ഭാഗ്യലക്ഷ്മിയ്ക്ക് ചിരിവരും. 

ഓടിച്ചാടി നടന്ന കൊച്ചു കുട്ടിയായിരുന്നു മീനാക്ഷി. ഇപ്പോൾ നഴ്സ് മീനാക്ഷിയായി, കല്യാണവും കഴിഞ്ഞു. സീനിയറായ അഭിനേതാക്കളുടെ ഒപ്പം പ്രവർത്തിക്കാനും അവരുെട നിർദേശങ്ങളിലൂടെ അഭിനയം വളർത്തിയെടുക്കാനും സാധിച്ചതിന്റെ സന്തോഷത്തിലാണ് ഭാഗ്യലക്ഷ്മി. മീനാക്ഷി എന്ന പേരിലാണ് അറിയപ്പെടുന്നത്. സിദ്ധാർഥ് സഹോദരനാണ് എന്ന് അറിയുമ്പോൾ ചേട്ടനാണോ എന്ന ചോദ്യമാണ് പലപ്പോഴും നേരിടേണ്ടി വരികയെന്നും ഭാഗ്യലക്ഷ്മി പറയുന്നു. 

English Summary : Thatteem mutteem fame bhagyalakshmi and siddharth Interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com