ADVERTISEMENT

സന്ധ്യാംബികയുടെ ഏകാംഗ ചിത്രപ്രദര്‍ശനം ‘ഗ്രീന്‍ തോട്ട്സ്’ എറണാകുളം ഡര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ തുടങ്ങി. ഫെബ്രുവരി 11നു സമാപിക്കും. കഴിഞ്ഞ പത്തുവര്‍ഷമായി കേരളത്തിലെ ചിത്രകലാരംഗത്ത് സജീവ സാന്നിധ്യമായ സന്ധ്യാംബിക ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ ചിത്രപ്രദര്‍ശനം നടത്തിയിട്ടുണ്ട്. ദൈനംദിന ജീവിത പരിസരകാഴ്ചകളുടെ അനുഭവങ്ങളാണ് മിക്കവാറും ചിത്രങ്ങളില്‍ പ്രമേയമാക്കിയിരിക്കുന്നത്. 

pexh-2

ഒറ്റപ്പെടലിന്‍റെയും വീര്‍പ്പുമുട്ടലുകളുടെയും അസ്വസ്ഥതകളില്‍ ഉഴലുന്ന മനുഷ്യരുടെ ജീവിതയാഥാര്‍ത്ഥ്യങ്ങളാണ് സന്ധ്യാംബികയുടെ ചിത്രങ്ങള്‍. പ്രകൃതിയുടെയും മനുഷ്യന്‍റെയും മറ്റുജീവജാലങ്ങളുടെയും ഉള്‍ചേരലുകളുടെ താളാത്മകതയാണ് തന്‍റെ ക്യാന്‍വാസില്‍ ഭാവാത്മകമായി സൃഷ്ടിച്ചിരിക്കുന്നതെന്ന് സന്ധ്യാംബിക പറഞ്ഞു,

pexh-1

പ്രദര്‍ശനം  പ്രശസ്ത ചിത്രകാരനും  ആര്‍എല്‍വി കോളജ് ഫൈന്‍ ആര്‍ട്സ് വിഭാഗം മുന്‍ മേധാവിയുമായ സിദ്ധാര്‍ത്ഥന്‍ ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വൈറ്റില ശാഖയില്‍ ഉദ്യോഗസ്ഥയായ സന്ധ്യാംബികയുടെ ഇരുപത്തിയഞ്ചോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്,. രാവിലെ 11 മണി മുതല്‍ വൈകുന്നേരം ഏഴു മണി വരെയാണ് പ്രദര്‍ശനം.  

pexh-5
pexh-3
pexh-4
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com