ADVERTISEMENT

ബോളിവുഡിൽ ഏറ്റവും മികച്ച രീതിയില്‍ വസ്ത്രം ധരിക്കുന്നത് ജാക്കി ഷ്റോഫും ഷാഹിദ് കപൂറും ആണെന്ന് സുനിൽ ഷെട്ടി. ഫാഷന്റെ കാര്യത്തില്‍ ജാക്കിയെ ആയിരുന്നു പിന്തുടർന്നിരുന്നത് എന്നു വ്യക്തമാക്കിയ സുനിൽ ഷെട്ടി, ഇന്നത്തെ താരങ്ങളിലാണ് ഷാഹിദ് മികച്ചതെന്ന് അഭിപ്രായപ്പെട്ടത്.

‘‘ജാക്കിക്ക് എല്ലാം അനുയോജ്യമാണ്. ഏതു വസ്ത്രത്തിലായാലും കംഫർട്ടബിൾ ആണ്. നല്ല ശരീരമുണ്ടെങ്കില്‍ ആർക്കും ഏതു വസ്ത്രവും നന്നായിരിക്കും. ഇന്നത്തെ താരങ്ങളിൽ മികച്ച രീതിയിൽ വസ്ത്രം ധരിക്കുന്നത് ഷാഹിദ് കപൂർ ആണ്’’ സുനിൽ ഷെട്ടി പറഞ്ഞു. 

58–ാം വയസ്സിലും ഫിറ്റ്നസിലും ഫാഷനിലും അതീവ ശ്രദ്ധ പുലർത്തുന്ന താരമാണ് സുനിൽ ഷെട്ടി. ‘‘ നന്നായി പരിശീലിക്കുക. ചെറിയ അരക്കെട്ടും നല്ല ഷോൾഡർ സൈസും നിലനിർത്തുക. അനുയോജ്യമായ വസ്ത്രം ധരിക്കുക’’– തന്റെ ഫാഷൻ മന്ത്രയെക്കുറിച്ച് അദ്ദേഹം ഒരു ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തി.

English Summary : Jackie Shroff A Major Fashion Inspiration For Suniel Shetty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com