ADVERTISEMENT

ഇതൊരു കൂട്ടായ്മയാണ്. കഴിഞ്ഞ വർഷം 2019 ന് നന്ദകുമാർ എന്ന  ആർട്ടിസ്റ്റ് തുടങ്ങിവച്ച ഒരു ചലഞ്ച് നൂറ് ദിവസം തുടർച്ചയായി വരയ്ക്കുക. ആർക്കും വരയ്ക്കാം. ഒരു നിബന്ധനകളും ഇല്ല. തുടക്കത്തില്‍ നാൽപ്പതിൽ ഏറെ ആളുകൾ ഇതിൽ പങ്കു ചേരുകയും. മുപ്പതിലേറെ ആളുകൾ നൂറിനു വരകൾ പൂർത്തിയാക്കുകയും ചെയ്തു. 2020 ജനുവരി 1ന് സീസൺ 2 ആരംഭിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ആളുകൾ ഇതിൽ പങ്കെടുത്തു എന്നതും. ഓരോ ദിവസവും ഈ ചലഞ്ച് സ്വീകരിക്കാൻ തയ്യാറായി വരുന്നവരുടെ എണ്ണവും കൂടുതലാണ്. 5 വയസു മുതൽ 50 വയസു വരെയുള്ള ആളുകൾ ഇതിൽ പങ്കെടുക്കുന്നുണ്ട്. കേരളത്തിലും തമിഴ്നാട്ടിലും വിദേശത്തു നിന്നുമായി നിരവധി ആളുകളാണ് മുടങ്ങാതെ ഈ ചടങ്ങിൽ ചിത്രങ്ങൾ വരച്ച് പോസ്റ്റ് ചെയ്യുന്നത്. ഇതിനുവേണ്ടി ഒരു ഫേസ്ബുക്ക് പേജ് തന്നെ തുടങ്ങിയിട്ടുണ്ട്. സോഷ്യൽ മീഡിയ വഴി വളരെ മികച്ച പ്രതികരണമാണ് ഇതിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതിൽ വരക്കാൻ എന്തും വിഷയമാക്കാം. ഏത് മീഡിയവും ഉപയോഗിക്കാം. അതിനനുസൃതമായി ഇന്ത്യൻ റിപ്പബ്ലിക്കിനെക്കുറിച്ചുള്ള വീക്ഷണങ്ങൾ തങ്ങളുടെ ചിത്രങ്ങളിലൂടെ ചിത്രകാരന്മാർ പങ്കുവെച്ചു. മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തിലും ഇതേ രീതി പിന്തുടർന്നു വരച്ചു.

101

ചിത്രകാരന്മാർ മാത്രമല്ല. ചിത്രരചനയോട് താൽപ്പര്യമുള്ളവർക്കും. സാഹചര്യങ്ങൾകൊണ്ട് ഇടയ്ക്ക് ചിത്ര രചന നിർത്തിയവർക്കും ഒക്കെ വീണ്ടും വരയ്ക്കാനും അവ പ്രദർശിപ്പിക്കാനുള്ള അവസരമാണ് ഇതിലൂടെ ഒരുക്കുന്നത്. തുടർച്ചയായി വരക്കുന്നതിലൂടെ കൂടുതൽ ആത്മവിശ്വാസം കൈവരുന്നു എന്നാണ് ഇതിൽ പങ്കെടുക്കുന്നവർ പറയുന്നത്. അതിനോടൊപ്പം തന്നെ ഇങ്ങനെ അവസരം ഒരുക്കിയ ആർട്ടിസ്റ്റും ഡിസൈനറുമായ നന്ദകുമാറിനോടുള്ള നന്ദിയും ഇതിൽ പങ്കെടുക്കുന്നവര്‍ രേഖപ്പെടുത്താൻ മറന്നില്ല. ഓരോ ദിവസവും വരക്കുന്ന ചിത്രങ്ങൾ അവരവരുടെ എഫ് ബി പ്രൊഫൈലിൽ ഹാഷ്ടാഗോടെ  പോസ്റ്റ് ചെയ്യുന്നു. വിജയകരമായി 50 ദിവസം പൂർത്തിയാകുമ്പോഴും കൂടുതൽ ആളുകൾ ഈ ചലഞ്ച് സ്വീകരിക്കാൻ എത്തുന്നതിൽ സന്തോഷമുണ്ടെന്ന് നന്ദകുമാർ പറയുന്നു. വരയുടെ വിവിധ തലങ്ങളെക്കുറിച്ച് അറിയാനും പലതും പഠിക്കുവാനും ഈ ഒരു കൂട്ടായ്മയിലൂടെ സാധ്യമാണ്. സമകാലിക വിഷയങ്ങൾ ഉൾപ്പെടെ എന്തും സ്വന്തം വാൾപേപ്പറിൽ വരച്ചിടാം എന്നുള്ളതും ഈ ചലഞ്ചിന്റെ പ്രത്യേകതയാണ്.

102
നന്ദകുമാർ

English Summary : 100 days Sketching

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com