പ്രൗഢിയോടെ മഞ്ജു വാരിയർ; തരംഗമായി ലേഡി സൂപ്പർസ്റ്റാറിന്റെ ചിത്രം

manju-warrier-stylish-look-for-manorama-online-calendar-app
SHARE

‘മരതക പച്ച നിറത്തിലുള്ള സ്യൂട്ട്. വസ്ത്രധാരണത്തിലും ഹെയർസ്റ്റൈലിലും മേക്കപ്പിലും ഇതുവരെ കാണാത്ത കരുത്ത്. പ്രൗഢിയും നാടകീയതയും ഒരുപോലെ നിറയുന്ന ലുക്കിൽ മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാരിയർ’. സമൂഹമാധ്യമങ്ങളിൽ വൈറലായതിനൊപ്പം നിരവധി അഭിനന്ദനങ്ങളും  നേടിയിരുന്നു ഈ ചിത്രം. മനോരമ ഓൺലൈൻ കലണ്ടർ ആപ്പിനു വേണ്ടി ഫാഷൻ മോംഗറാണ് ‘ലേഡി സൂപ്പർസ്റ്റാറിന്റെ ഈ ഫോട്ടോഷൂട്ട് നടത്തിയത്. 

മലയാളികൾക്ക് സുപരിചിതയായ താരത്തെ, വ്യത്യസ്തമായി അവതരിപ്പിക്കണമെന്ന ചിന്തയാണ് ഈ സ്റ്റൈലിഷ് ഫോട്ടോഷൂട്ടിനു പിന്നിലെന്ന് ഫോട്ടോഷൂട്ടിനെക്കുറിച്ച് കൺസപ്റ്റ് ഡയറക്ടർ ഫാഷൻ മോങ്കർ അച്ചു. മഞ്ജു വാരിയർ എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ തെളിയുന്ന ഒരു രൂപമുണ്ട്. മഞ്ജുവിന്റെ വേഷം, ഹെയർസ്റ്റൈൽ, മുഖഭാവം ഇതെല്ലാം സംബന്ധിച്ച് നമുക്ക് ചില ധാരണകളുണ്ട്. അതിനെയെല്ലാം ബ്രേക്ക് ചെയ്യുന്നതായിരിക്കണം ചിത്രമെന്ന് നിർബന്ധമുണ്ടായിരുന്നു. 30 ദിവസം കണ്ടാലും മടുക്കാത്ത ലുക്ക്. എന്നാല്‍ മഞ്ജുവിന് യോജിക്കാത്ത വസ്ത്രം കൊടുത്തുവെന്ന് ആരും പറയരുത്. ഇതു മനസ്സിൽ വച്ചാണ് മുന്നോട്ടു പോയത്. കുറച്ച് നാടകീയത നിറഞ്ഞ രീതിയിലാണ് പോസ് ചെയ്തിരിക്കുന്നത്. കയ്യിലെ സ്റ്റിക്കും ഇരിപ്പും ഔട്ട്ഫിറ്റും ചേരുമ്പോൾ ആ ചിത്രം ശ്രദ്ധിക്കപ്പെടുമെന്ന് ഉറപ്പായിരുന്നുവെന്നും അച്ചു പറയുന്നു.

ഫാഷൻ സ്റ്റൈലിസ്റ്റ് അമൃതയാണ് മഞ്ജു വാരിയർക്കു വേണ്ടി ഔട്ട്ഫിറ്റ് ഡിസൈൻ ചെയ്തത്. മൂന്നു ലെയർ ആയാണ് ഔട്ട്ഫിറ്റ് ഒരുക്കിയിരിക്കുന്നത്. ലേസ് പിങ്ക് ഷർട്ട്, അതിനു മുകളിൽ ഫർ മെറ്റീരിയൽ. ഏറ്റവും മുകളിൽ സോളിഡ് ഗ്രീൻ സ്യൂട്ട്. ലിനൻ മെറ്റീരിയലാണ് സ്യൂട്ടിനായി ഉപയോഗിച്ചത്. വലിയ ബട്ടണുകൾ സ്യൂട്ടിന് ഷോസ്റ്റോപ്പർ ഫീൽ നൽകുന്നു. സൂപ്പർസ്റ്റാർ ലുക്കിലും ഒരു സോഫ്റ്റനസ് നിലനിർത്തുന്നതാണ് ഫർ മെറ്റീരിയല്‍. 

‘‘സോളിഡ് നിറം വേണമെന്ന് അച്ചു പറഞ്ഞിരുന്നു. പച്ച മഞ്ജു വാരിയർക്ക് അനുയോജ്യമാകുമെന്ന് തോന്നി. ഈ നിറത്തിലുള്ള വസ്ത്രം ധരിച്ച് ഇതുവരെ കണ്ടിട്ടുമില്ല. അതോടെ പച്ച സ്യൂട്ട് ഒരുക്കി. ലാപലിന്റെ ഭാഗത്തുള്ള മൂങ്ങയുടെ കണ്ണുകൾ ഒരു ഐഡ‍ന്റിറ്റി ഫാക്ടറാണ്. സാധാരണ സ്ത്രീകൾക്ക് ഇത്തരം ഡിസൈനുകൾ ഉപയോഗിക്കാറില്ല.’’– അമൃത പറഞ്ഞു. 

manju-warrier-fashion-monger
ഫാഷൻ മോങ്കർ അച്ചുവും മഞ്ജു വാരിയറും ഫോട്ടോഷൂട്ടിനിടെ

സജിത്ത് ആൻഡ് സുജിത്ത് ആണ് ഹെയർസ്റ്റൈലും മേക്കപ്പും ചെയ്തത്. ഹെയർസ്റ്റൈലിൽ 80കളിലെ ബോളിവുഡ് സ്റ്റൈൽ ചെയ്യുകയായിരുന്നു. വളരെയധികം വൈബ്രന്റ് ആയ സ്റ്റൈൽ ആണിത്. ഫാഷൻ ഷോകൾക്ക് അനുയോജ്യമാണ് സ്മോക്കി ഐസ് ആൻഡ് ന്യൂഡ് ബേസിലാണ് മേക്കപ്. ഇത്തരം മേക്കപ്പിൽ സാധാരണ മഞ്ജു വാരിയറെ കാണാറില്ല. 

ആദ്യമായാണ് ഇത്തരമൊരു ഷൂട്ടിന് മഞ്ജു വാര്യർ തയാറാകുന്നത്. സംശയങ്ങൾ മാറ്റിവച്ച് പൂർണ  വിശ്വാസത്തോടെ മഞ്ജു വാരിയർ  പിന്തുണ നൽകിയതാണ് മികച്ച രീതിയിൽ ഫോട്ടോഷൂട്ട്  ചെയ്യാനായതിന്റെ പ്രധാന കാരണമെന്ന് ഫാഷൻ മോങ്കർ അച്ചു പറയുന്നു. 

നേരത്തെ കലണ്ടറിനായി നടത്തിയ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ജോയ് ആലുക്കാസിന്റെ സഹകരണത്തോടെയാണ് മനോരമ ഓൺലൈൻ ഈ കലണ്ടർ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.

മനോരമ കലണ്ടര്‍ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ക്ലിക് ചെയ്യുക : ആൻഡ്രോയിഡ് , ഐഒഎസ്

English Summary : Manju Warrier stylish photoshoot for Manorama Online calendar

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
FROM ONMANORAMA