ADVERTISEMENT

വളർത്തുനായകളെ ഒരു പാട് സ്നേഹിക്കുന്നവരാണ് ബെംഗളൂരു നഗരവാസികൾ. ഒരു വീട്ടിൽ തന്നെ ഒന്നിലധികം നായകളെ അരുമകളായി വളർത്തുന്നവർ ഏറെയുള്ള നഗരത്തിൽ ഇവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങുകയാണ് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി). ഒരു ഫ്ലാറ്റിൽ ഒരു നായ എന്ന നിയമമാണ് ബിബിഎംപി കൊണ്ടുവരുന്നത്.

2 വർഷം മുൻപ് ഇതേ നിയമം നടപ്പിലാക്കാൻ ശ്രമിച്ചെങ്കിലും മൃഗസ്നേഹികളുടെ കടുത്ത എതിർപ്പിനെ തുടർന്ന് അധികൃതർ പിൻമാറുകയായിരുന്നു. വളർത്തുനായകൾക്ക് ലൈസൻസ് നിർബന്ധമാക്കുന്നതിന് പുറമെ മറ്റുള്ളവർക്ക് ശല്യമുണ്ടാക്കാത്ത തരത്തിൽ ഇവയെ പരിപാലിക്കുന്നതിനുള്ള ചട്ടവും ഇതിന്റെ ഭാഗമായി തയ്യാറാക്കിയിട്ടുണ്ട്.

ബിബിഎംപിയുടെ മൃഗസംരക്ഷണ വിഭാഗത്തിന്റെ കണക്ക് പ്രകാരം നഗരത്തിൽ ഒന്നരലക്ഷം ലൈസൻസുള്ള വളർത്തുനായകളുണ്ട്. എന്നാൽ വിദേശ ഇനങ്ങൾ ഉൾപ്പെടെ 4 ലക്ഷത്തിലധികം നായകളെ വളർത്തുന്നവരുണ്ട്. ലൈസൻസ് ലഭിച്ച  വിവരങ്ങൾ വെളിപ്പെടുത്തുന്ന തിരിച്ചറിയൽ കാർഡ് നായകളുടെ കഴുത്തിൽ തൂക്കണം, ലൈസൻസ് ലഭിക്കുന്നതോടെ നായകളുടെ പൂർണ ഉത്തരവാദിത്വം ഉടമകൾക്കാണ്. മറ്റുള്ളവരെ ആക്രമിക്കൽ, സമീപവാസികൾക്കുള്ള ബുദ്ധിമുട്ടുകൾ,  തുടങ്ങി എല്ലാ പ്രശ്നങ്ങൾക്കും ഉത്തരവാദി ഉടമയായിരിക്കും. മറ്റുള്ളവരെ കടിച്ചാൽ നഷ്ടപരിഹാരവും ഉടമ നൽകണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com