ADVERTISEMENT

നൃത്തവും പാട്ടും അഭിനയവും ഒക്കെയായി യുവത്വത്തിന്റെ ആഘോഷാണ് ടിക്ടോക്. ലൈക്കുകളുടെയും കമന്റുകളുടെയും ട്രെന്റുകളുടെയും ഒരു പുതിയ ലോകം. എന്നാൽ ഇനി സന്തോഷം മാത്രമല്ല, സമ്മാനവും ടിക്ടോക്കിലൂടെ ലഭിച്ചാലോ. അതിനുള്ള സുവർണാവസരം ഒരുക്കുകയാണ് Parachute Advansed Men Dance Contest. പാട്ടിന്റെ താളത്തിനൊത്ത് നൃത്തം ചെയ്യാം, സമ്മാനം നേടാം...

Parachute Advansed Men ഹെയർ ക്രീമിന്റെ പരസ്യ ഗാനത്തിനൊപ്പമാണ് ഒരു മിനിറ്റ് ദൈർഘ്യമുള്ള ടിക്ടോക് വിഡിയോ ചിത്രീകരിക്കേണ്ടത്. സ്റ്റൈലിഷ് ആയി ഈ ഗാനത്തിനൊപ്പം ചുവടുവെച്ച് നിങ്ങൾക്കും സമ്മാനം നേടാം.

മനോരമ ഓൺലൈനിൽ ഒരുക്കിയിട്ടുള്ള സ്പെഷൽ പേജിലെ ലിങ്കിലൂടെ നിങ്ങൾക്ക് ടിക്ടോക് വിഡിയോ ചെയ്യാം. ഈ വിഡിയോയുടെ ലിങ്കിനൊപ്പം നിങ്ങളുടെ പേര്, മൊബൈൽ നമ്പർ, ഇ–മെയിൽ വിലാസം എന്നീ വിവരങ്ങളാണ് അപ്‌ലോഡ് ചെയ്യേണ്ടത്.

ഇതിൽ നിന്ന് തിരഞ്ഞെടുക്കുന്ന മികച്ച 10 വിഡിയോകൾ രണ്ടാം ഘട്ടത്തില്‍ വോട്ടിങ്ങിനിട്ടായിരിക്കും വിജയികളെ തീരുമാനിക്കുക. ഒന്നാം സ്ഥാനം നേടുന്നയാൾക്ക് 20,000 രൂപ സമ്മാനമായി ലഭിക്കും. രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് യഥാക്രമം 15,000 രൂപയും 10,000 രൂപയും സമ്മാനം ലഭിക്കും

മത്സരത്തിന്റെ ഓരോ ഘട്ടത്തിലെയും വിവരങ്ങൾ മനോരമ ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കും. ഈ വിഡിയോകൾ പരസ്യങ്ങൾക്ക് ഉപയോഗിക്കാനും മത്സര ഘടനയിൽ മാറ്റം വരുത്താനും മലയാള മനോരമ കമ്പനിക്കു പൂർണ സ്വാതന്ത്ര്യമുണ്ടായിരിക്കും.

English Summary : Parachute Advansed Men Dance Contest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com