ADVERTISEMENT

ചെടിയുടെ ഇലയില്‍ നിന്ന് തുകല്‍ നിര്‍മിച്ച് മെക്‌സിക്കോയിലെ യുവസംരംഭകരായ അഡ്രിയാന്‍ ലോപ്പസും മാര്‍ട്ടി കസാരസും. ഡെസ്സേര്‍ട്ടോ എന്ന കള്ളിമുള്‍ ചെടിയുടെ ഇലകളില്‍ നിന്നാണ് ഇവർ തുകൽ നിർമിച്ചത്. ലെതറിന്റെ ഉപയോഗം മൂലമുണ്ടാകുന്ന നിരവധി പ്രശ്നങ്ങൾ പരിഹരിക്കുന്ന ഒരു വിപ്ലവമാറ്റമാണ് ഇവർ ഇതിലൂടെ ലക്ഷ്യമിടുന്നത്.

പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സിന്റെ (പെറ്റ) കണക്കുകള്‍ പ്രകാരം നൂറു കോടിയിലധികം മൃഗങ്ങളെയാണ് ആഗോള തുകല്‍ വ്യവസായത്തിനായി കൊല്ലുന്നത്. ടണ്‍ കണക്കിന് രാസപദാർഥങ്ങൾ ഉപയോഗിച്ചാണ് മൃഗങ്ങളുടെ തോലിനെ ഉപയോഗപ്രദമാക്കി മാറ്റുന്നത്. ധാരാളം ജലം ഈ ആവശ്യമുണ്ട്. അത്തരത്തിൽ നിരവധി പാരിസ്ഥിക പ്രശ്നങ്ങൾക്കാണ് ഇത് കാരണമാകുന്നത്. മൃഗങ്ങളില്‍ നിന്നല്ലാത്ത ഫോക്‌സ് ലെതർ വിപണിയിലുണ്ട്. എന്നാല്‍ പ്ലാസ്റ്റിക്കിൽ നിന്ന് നിർമിക്കുന്നതിനാൽ മാലിന്യമായി ഇത് അവശേഷിക്കുന്നു.

ഇതിനെല്ലാം പരിഹാരമായാണ് കള്ളിമുള്‍ ചെടിയുടെ ഇലയില്‍ നിന്ന് തുകൽ നിർമിക്കുന്ന സാങ്കേതിക വിദ്യ ഇവർ വികസിപ്പിച്ചെടുത്തത്. ‘അഡ്രിയാനോ ഡി മാര്‍ട്ടി’ എന്ന് പേരിട്ട കമ്പനി ലെതറുണ്ടാക്കുന്നത് ഡെസ്സേര്‍ട്ടോ എന്ന കള്ളിമുള്‍ ചെടിയുടെ ഇലയ്ക്ക് രൂപമാറ്റം വരുത്തുമ്പോള്‍ ശരിയായ ലെതര്‍ പോലെ തോന്നിക്കുന്നു. മാത്രമല്ല ജലനഷ്ടവും കുറവാണ്. പരിസ്ഥിതിക്ക് പ്രശ്‌നമുണ്ടാക്കാത്ത രീതിയില്‍ പ്രകൃതിദത്തമായ നിറങ്ങള്‍ ഉപയോഗിച്ചാണ് ഇവയെ ഉത്പന്നമായി മാറ്റിയെടുക്കുന്നത്. നിരവധി വര്‍ണ്ണങ്ങളില്‍ ഈ ഫാബ്രിക് ലഭ്യമാണ്. സസ്യത്തില്‍ നിന്ന് നിര്‍മ്മിക്കുന്നതിനാല്‍ ഉപയോഗം കഴിഞ്ഞ് വലിച്ചെറിഞ്ഞാലും പ്രകൃതിക്ക് നാശമില്ല. ഇവ മണ്ണിൽ അലിഞ്ഞു ചേരുമെന്നാണ് ഇവര്‍ അവകാശവാദമെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.

leather-from-cacuts

യഥാര്‍ത്ഥ ലെതറിന്റെ വില തന്നെ മാത്രമേ ഈ കള്ളിമുള്‍ ലെതറിനും ഉള്ളൂ. ബാഗും ഷൂസും മാത്രമല്ല കാര്‍ സീറ്റ് വരെ ഈ ഉത്പന്നം ഉപയോഗിച്ച് നിര്‍മ്മാതാക്കള്‍ ഒരുക്കുന്നു. 

English Summary : Two Entrepreneurs create leather from cactus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com