sections
MORE

നെയ്ത്ത് തൊഴിലാളി മേഖലയ്ക്ക് ആദരവുമായി അഭിനി സോഹൻ റോയി

abhini-sohan-roy-honoring-weavers-at-indywood-fashion-premier-league
അഭിനി സോഹൻ റോയ് (മധ്യത്തിൽ) മോഡലുകള്‍ക്കൊപ്പം റാംപിൽ
SHARE

യു.എ.ഇ യിലെ വ്യവസായ പ്രമുഖയും ഇൻഡിവുഡ് ഫാഷൻ പ്രീമിയർ ലീഗിന്റെ എക്സിക്യുട്ടീവ് ഡയറക്ടറുമായ ശ്രീമതി അഭിനി സോഹൻ റോയ്, 2020 ഫെബ്രുവരി 14ന് ചെന്നൈയിലെ താജ് കൊന്നെമാര ഹോട്ടലിൽ വച്ച് സംഘടിപ്പിച്ച, പ്രത്യേകം തെരഞ്ഞെടുത്ത നെയ്ത്ത് ഫാഷൻ വസ്ത്രങ്ങളുടെ പ്രദർശനം ശ്രദ്ധേയമായി. 

indy-fashion-premier-league-4

ഇൻഡിവുഡ് ബില്ല്യണേഴ്സ് ക്ലബ്ബ് -ചെന്നൈ ചാപ്റ്ററിന്റെ ഔദ്യോഗിക ഉത്ഘാടനത്തോടനുബന്ധിച്ച്, തമിഴ് നാട്ടിലെ പ്രമുഖ വ്യവസായ പ്രമുഖരെ ആദരിച്ചു കൊണ്ട് നടത്തിയ വർണ്ണ ശബളമായ ചടങ്ങുകൾക്കൊപ്പമാണ് ഫാഷൻ പ്രദർശനവും സംഘടിപ്പിച്ചത്. ഭാരതത്തിന്റെ തനത് നെയ്ത്ത് രീതികളുടെ പ്രൌഢഗംഭീരമായ പാരമ്പര്യവും, അത് ഫാഷൻ മേഖലയ്‌ക്ക് നൽകിയ സംഭാവനകളും പരിഗണിച്ച്, ഐ എഫ് പി എൽ മൂന്നാം സീസണ് " എ വാക്ക് ഫോർ എ കോസ് " എന്ന തീം നൽകിയത് ഭാരതത്തിന്റെ ഈ തനത് നെയ്ത്ത് വ്യവസായമേഖലയ്‌ക്ക് അർഹമായ പ്രചാരം നൽകുന്നതിന് സഹായിച്ചു. 

indy-fashion-premier-league-6

ചെറുപ്പം മുതലേ ഡിസൈനുകളോട് ഉണ്ടായിരുന്ന പ്രതിപത്തിയാണ് 

ലോകം മുഴുവൻ സഞ്ചരിച്ച് വിവിധ ഫാഷൻ രീതികളുടെ വൈവിധ്യങ്ങൾ വളരെ എളുപ്പം സ്വാംശീകരിച്ചെടുക്കുവാൻ അഭിനി സോഹൻ റോയിയെ സഹായിച്ചത്. പ്രദർശനത്തിൽ അവർ അവതരിപ്പിച്ച ഡിസൈനുകൾക്ക് വളരെ വലിയ അനുമോദനങ്ങളാണ് ലഭിച്ചത്. " ഈ ഒരു മഹത്തായ കാര്യത്തിനായി ഇതുപോലെ ഒരു പ്രദർശനം നടത്തുവാൻ സാധിച്ചതിൽ വളരെയധികം അഭിമാനം ഉണ്ട്. ഭാരതത്തിലെ പ്രൗഢമായ കൈത്തറി വസ്ത്ര നിർമ്മാണ പാരമ്പര്യത്തിന്റെ മഹത്വം വിളിച്ചോതുന്ന വർണ്ണ വൈവിധ്യമാർന്ന ഈ കൈത്തറി ഉൽപ്പന്നങ്ങൾ നമ്മുടെ സംസ്കാരത്തെ ഉയർത്തിപിടിക്കുന്നതിനോടൊപ്പം ഭാരതത്തിൽ അങ്ങോളമിങ്ങോളമുള്ള നെയ്ത്ത് സമൂഹത്തിന് തൊഴിലുറപ്പാക്കി അവരുടെ ജീവിതവൃത്തി സംരക്ഷിക്കുകയും ചെയ്യുന്നു. ഭാരതത്തിന്റെ സാംസ്‌കാരിക വൈവിദ്ധ്യം അടയാളപെടുത്തുന്ന അവരുടെ തൊഴിൽ നൈപുണ്യത്തെയും ആത്മാർത്ഥതയേയും അനുമോദിക്കുന്നതോടൊപ്പം വർണ്ണ ശബളമായ ഡിസൈനുകളിൽ ഇഴ ചേർന്ന് നിൽക്കുന്ന നമ്മുടെ നെയ്ത്ത് സമൂഹത്തിന് ആവശ്യമായ പിന്തുണ ഉറപ്പാക്കുക എന്നതും ഈ പ്രദർശനത്തിന്റെ വളരെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്നാണ് " ശ്രീമതി അഭിനി സോഹൻ റോയ് അറിയിച്ചു. 

indy-fashion-premier-league-5

സൗത്ത് ഇന്ത്യയുടെ ഫാഷൻ മേഖലയിൽ നവീന മാറ്റങ്ങൾക്ക് വഴിയൊരുക്കിയ പ്രമുഖ ഫാഷൻ കൊറിയോഗ്രാഫർ ആയ ദാലു കൃഷ്ണദാസ് ആയിരുന്നു ഈ പ്രദർശനത്തിന്റെ കൊറിയോഗ്രാഫി നിർവ്വഹിച്ചത്. 2019 ലെ മിസ്സ്‌ സൂപ്പർ ഗ്ളോബ് ടൈറ്റിൽ വിന്നർ അക്ഷര റെഡ്‌ഡി, പ്രമുഖ മോഡലും അഭിനേത്രിയുമായ വിദ്യാ പ്രദീപ് എന്നിവരായിരുന്നു ഷോ സ്റ്റോപ്പേഴ്‌സ്. 

indy-fashion-premier-league-2

തെന്നിന്ത്യൻ സിനിമ മേഖലയിൽ പ്രശസ്തരായ പാർഥിപൻ, സുഹാസിനി മണിരത്നം, കലൈപുലി എസ്. താണു, വൈ.ജീ മഹീന്ദ്രൻ, ജീ. വെങ്കട്ട് റാം മുതലായവർക്കൊപ്പം ബില്യണയേഴ്സ് ഉൾപ്പെടെയുള്ള തമിഴ് മേഖലയിലെ ബിസിനസ് പ്രമുഖരും പങ്കെടുത്ത ഇത്തരത്തിൽ ഒരു വലിയ ഫാഷൻ പ്രദർശനം തമിഴ്നാടിന്റെ ചരിത്രത്തിൽ തന്നെ ഇദം പ്രഥമമാണെന്ന് കണക്കാക്കപ്പെടുന്നു. " തമിഴ്നാട്ടിലെ നെയ്ത്ത് സമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ഉള്ള ഈ എളിയ ഉദ്യമത്തെ എല്ലാവരും പ്രോത്സാഹിപ്പിച്ചതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടർന്നും ഇത്തരത്തിലുള്ള പ്രദർശനങ്ങൾ സംഘടിപ്പിക്കുവാൻ ഇത് ഞങ്ങളെ പ്രേരിപ്പിക്കുന്നു " ശ്രീമതി അഭിനി സോഹൻ റോയ് പറഞ്ഞു. 

indy-fashion-premier-league-7

ഇന്ത്യൻ ഫാഷൻ പ്രീമിയർ ലീഗിനെക്കുറിച്ച്...... 

രാജ്യത്ത് നടന്നുവരുന്നതും നടക്കാനിരിക്കുന്ന തുമായ ഫാഷൻ പ്രദർശനങ്ങൾക്ക് ഒരു പുതിയ ദേശീയമായ സങ്കൽപ്പങ്ങളിൽ അധിഷ്ഠിതമായ ഒരു പുതിയ സങ്കല്പം ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി ഇൻഡിവുഡ് ബില്യണേഴ്സ് ക്ലബ്ബിന്റെ ആശീർ വാദത്തോടെയാണ് ഇൻഡിവുഡ് ഫാഷൻ പ്രീമിയർ ലീഗ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ചു വരുന്നത്. രണ്ടായിരത്തിപ്പതിനെട്ടിൽ ഹൈദരാബാദിൽ വച്ചായിരുന്നു ഭാരതത്തിന്റെ തനത് വസ്ത്രസങ്കൽപ്പങ്ങളുടെ വൈവിദ്ധ്യം ഉൾക്കൊള്ളുന്ന സാംസ്‌കാരികപ്പെരുമ അന്താരാഷ്ട്ര വേദികളിൽ പ്രദർശിപ്പിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായ ആദ്യ ഫാഷൻ മേള സംഘടിപ്പിക്കപ്പെട്ടത്. അതിന് ശേഷം ഓരോ വർഷങ്ങളിലും വസ്ത്ര രൂപകല്പനാ മേഖലയിലെ പാരമ്പര്യ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാനുള്ള ഏറ്റവും മികച്ച വേദിയായി ഇൻഡിവുഡ് ഫാഷൻ പ്രീമിയർ ലീഗ് രൂപാന്തരപ്പെടുകയായിരുന്നു. 

indy-fashion-premier-league-1
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
FROM ONMANORAMA