ചുണ്ടിനും കൺപോളകള്‍ക്കും ഒരേ നിറം; പുത്തൻ സ്റ്റൈലുമായി ലൗറൻ

makeup-artist-lauren-brown-introduced-new-trend
SHARE

പുത്തൻ സ്റ്റൈൽ മുന്നോട്ടു വച്ച് ഇന്റർനെറ്റിൽ തരംഗം തീര്‍ക്കുകയാണ് മേക്കപ് ആർടിസ്റ്റ് ലൗറൻ ബി. ബ്രൗൺ. ചുണ്ടിനു സമാനമായ നിറം കൺപോളകളും നൽകുന്നതാണ് ലൗറന്റെ പുത്തൻ സ്റ്റൈൽ. ഇത്തരത്തില്‍ മേക്കപ് ചെയ്ത നാലു ചിത്രങ്ങളാണ് ലൗറൻ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. 

റോയൽ ബ്ലൂ, ഓറഞ്ച്, പിങ്ക് നിങ്ങൾ കൂടാതെ മഴവിൽ വർണവും ഇത്തരത്തിൽ പരീക്ഷിച്ചിട്ടുണ്ട്. ‘‘കറുപ്പ് കൺപോളകളിലേക്ക് ഇനിെയാരു മടക്കമില്ല’’ എന്നാണ് ചിത്രത്തിനൊപ്പം കുറിച്ചത്. 

ട്വിറ്ററിൽ‌ പങ്കുവച്ച ചിത്രങ്ങൾ അതിവേഗം ശ്രദ്ധ നേടി. ഒരു ലക്ഷം ലൈക്കും 15,000 റീട്വീറ്റും ഈ പോസ്റ്റിനു ലഭിച്ചു. പരീക്ഷണം കൊള്ളാമെന്നും ഉടനെ പരീക്ഷിച്ചു നോക്കുമെന്നുമാണഅ ഫാഷനിസ്റ്റകളുടെ കമന്റുകൾ.

English Summary : New make up trend by Lauren

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
FROM ONMANORAMA