ADVERTISEMENT

ലോകം മുഴുവൻ കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ തേടുമ്പോൾ ഫാഷൻ ലോകത്തിന് എങ്ങനെ മാറിനിൽക്കാനാകും ? അതിനുള്ള ഉത്തരമാണ് ന്യൂയോർക്, ലണ്ടൻ, മിലൻ, പാരീസ് എന്നിവിടങ്ങളിൽ നടന്ന ഫാഷൻ വീക്കുകളിൽ മാസ്‌ക് ധരിച്ചെത്തിയ മോഡലുകൾ.

വസ്ത്രത്തിന്റെ ഭംഗിയും പുതുമയും മാത്രമല്ല മാസ്‌ക്കുകളും ലോകത്തെ മുഴുവൻ ഫാഷൻ വീക്കിലേക്ക് ആകർഷിച്ചു. മോഡലുകളോടൊപ്പം കാണാനെത്തിയവരും മാസ്‌ക്കുകൾ ധരിച്ചാണ് എത്തിയത്.

പാരീസ് ഫാഷൻ വീക്കിലെ മുഖ്യ ആകർഷണമായിരുന്നു ഫ്രഞ്ച് ഫാഷൻ ഡിസൈനർ ആയിരുന്ന മറിൻ സെറി ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ. വസ്ത്രങ്ങൾക്ക് അനുയോജ്യമായ മാസ്‌ക്കുകളും സെറിൻ ഒരുക്കിയിരുന്നു. 

audience-in-ramp

ഏതു കാലത്തിനും ചേർന്ന തരത്തിലുള്ള വസ്ത്രങ്ങൾക്കൊപ്പം മാസ്‌ക്ക്‌ കൂടി വന്നതോടെ ഫാഷൻ ലോകം ഒന്നാകെ സെറിന്റെ ഫാൻസ് ആയി എന്നതാണ് സത്യം. ഇതിനു മുൻപും സെറിൻ മാസ്ക്കുകളും മൂടുപടങ്ങളും തന്റെ വസ്ത്രശേഖരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തവണയും കൊറോണ വൈറസിനെ ലോകം അറിയുന്നതിന് മുൻപ് തന്നെ സെറിൻ തന്റെ വസ്ത്രങ്ങളിൽ മാസ്ക്കുകളും ചേർത്തിരുന്നു എന്നാണ് അണിയറ സംസാരം.

English Summary : Models using mask to prevent corona virus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com