sections
MORE

കാഷ്വൽസിൽ പക്കാ മോഡേൺ, സാരിയിൽ അതിസുന്ദരി; പ്രമാദം നമിത സ്റ്റൈൽ

HIGHLIGHTS
  • ഫംക്‌ഷനുകളിൽ സാരി ധരിക്കാനാണ് ഏറെയിഷ്ടം
  • ചർമ സംരക്ഷണത്തിന് നമിതയ്ക്ക് സ്വന്തം ടിപ്സ് ഉണ്ട്
namitha-pramod-style-statement
നമിത പ്രമോദ്
SHARE

ഫാഷൻ രംഗത്ത് തന്റേതായ ശൈലി ആകർഷകമായി അവതരിപ്പിക്കുന്ന താരമാണ് നമിത പ്രമോദ്. പൊതു പരിപാടികളിൽ മനോഹരമായി സാരിയുടുത്ത് എത്തുന്ന നമിതയുടെ പുതിയ ലുക്ക്  ആരാധകർ ഏറെ ഇഷ്ടത്തോടെയാണ് സ്വീകരിച്ചത്. മോഡേൺ, ട്രഡിഷനൽ വസ്ത്രങ്ങൾ ഒരുപോലെ കൈകാര്യം ചെയ്യുന്ന താരത്തിന്റെ ഫാഷൻ ഫോർമുലകൾ എന്തൊക്കെയാണെന്ന് അറിയാം.

ഇഷ്ടം കാഷ്വൽസ്

സാധാരണ കാഷ്വൽസിൽ ജീൻസും ടി ഷർട്ടുകളും ധരിക്കാനാണ് ഇഷ്ടം. സ്വെറ്റ് ഷർട്ടുകളും ഇഷ്ടമാണ്. ഹൈ വേസ്റ്റ് ചെയ്ത് ജീൻസ് ധരിക്കുന്നതാണ് കൂടുതൽ കംഫർട്ടബിൾ. അവയ്ക്കൊപ്പം വെള്ള ഷൂ കൂടി ആയാൽ ലുക്ക് പൂർണമാകും എന്നാണ് നമിതയുടെ അഭിപ്രായം. അയഞ്ഞ വസ്ത്രങ്ങളാണ് ധരിക്കാൻ ഇഷ്ടം. 

namitha-pramod-3

ആക്സസറീസ് സിംപിൾ

കാഷ്വൽസിനൊപ്പം ചെറിയ സ്റ്റഡ് കമ്മലുകളാണ് ധരിക്കുന്നത്. വാച്ചിനോട് പ്രത്യേക ഇഷ്ടമുണ്ട്. ഗോൾഡൻ, കറുപ്പ് നിറങ്ങളിലുള്ള വാച്ചുകളാണ് പൊതുവെ അണിയാറുള്ളത്. മിനിമൽ മേക്കപ്പ് മാത്രമേ ഉപയോഗിക്കാറുള്ളൂ. വളരെ സിംപിൾ ആയിട്ടുള്ള സ്വർണമാലയാണ് കഴുത്തിൽ. അത് എപ്പോഴും അണിയാറില്ല. പ്ലെയ്ൻ ഗോൾഡൻ നിറത്തിലുള്ള വളകളും ധരിക്കാറുണ്ട്. സൺ ഗ്ലാസ്സുകൾ നിർബന്ധമാണ്. അത് എപ്പോഴും കയ്യിലുണ്ടാകും.

പ്രിയം സാരി

ഫംക്‌ഷനുകളിൽ സാരി ധരിക്കാനാണ് ഏറെയിഷ്ടം. സാരി ആരുടുത്താലും പ്രത്യേക ഭംഗിയാണെന്നും നമിത പറയുന്നു. ലിനൻ, സോഫ്റ്റ് ഓർഗൻസ, ടസർ ഇനങ്ങളിൽപ്പെട്ട സാരികളാണ് പൊതുവെ ഉടുക്കാറുള്ളത്. സാരിക്കൊപ്പം സ്ലീവ്‌ലെസ് ബ്ലൗസാണ് ധരിക്കുന്നത്. ചോക്കറും ഒപ്പം ധരിക്കാറുണ്ട്. ചോക്കർ ഉള്ളപ്പോൾ കമ്മൽ ഒഴിവാക്കുന്നതാണ് സ്റ്റൈൽ. പേസ്റ്റൽ സ്റ്റൈലിനോട് പ്രത്യേക ഇഷ്ടം ഉണ്ടെന്നും നമിത പറയുന്നു.

വീട്ടിലെ വാർഡ്രോബിൽ നിന്ന് അമ്മമ്മയുടെയും അമ്മയുടെ സഹോദരിയുടെയും ട്രഡിഷനൽ സാരികളും ഉടുക്കാറുണ്ട്.

namitha-pramod-2

ഇഷ്ട നിറം മറൂൺ

മറൂൺ നിറങ്ങളിലുള്ള വസ്ത്രങ്ങളാണ് കൂടുതൽ ഇഷ്ടം. വൈൻ റെഡ്, നീല എന്നീ നിറങ്ങളും ഇഷ്ടമാണ്. മിക്സ് ആൻഡ് മാച്ച് സ്റ്റൈലുകളും പരീക്ഷിക്കാറുണ്ട്. 

മേക്കപ്പ് സ്വന്തമായി..!

മേക്കപ്പ് സ്വന്തമായാണ് ചെയ്യുന്നത്. മിനിമൽ മേക്കപ്പ് മാത്രമേ ഉപയോഗിക്കാറുള്ളു. ഹെയറും സ്വന്തമായി ചെയ്യും. ഫോട്ടോഷൂട്ടുകൾക്കു മാത്രമാണ് പുറത്തു നിന്ന് മേക്കപ്പ് ചെയ്യുന്നത്. സ്വന്തം സ്കിൻ കളറും ടോണും മനസ്സിലാക്കിയാൽ ആർക്കും മേക്കപ്പ് സ്വയം ചെയ്യാവുന്നതേയുള്ളു എന്നാണ് നമിത പറയുന്നത്. ബ്യൂട്ടി പാർലറിൽ പോകുന്നത് വാക്സിങ്ങിനും ഹെയർ ട്രീറ്റ്മെന്റിനും മാത്രമാണ്. ബാക്കിയെല്ലാം സ്വയം ചെയ്യും. ത്രെഡിങ്ങ് ചെയ്യാറില്ല. എക്സ്ട്രാ ഹെയറുകൾ സ്വയം പ്ലക്ക് ചെയ്തു മാറ്റുകയാണ് പതിവ്. കട്ടിയുള്ള പുരികമാണ് ഇഷ്ടം.

ചർമ സംരക്ഷണത്തിന് പൊടിക്കൈകൾ

ചർമ സംരക്ഷണത്തിനും നമിതയ്ക്ക് സ്വന്തം ടിപ്സ് ഉണ്ട്. തൈര്, കടലമാവ്, മഞ്ഞൾ, തേൻ, ഓറഞ്ച് നീര് മുതലായ പ്രകൃതിദത്ത വസ്തുക്കളാണ് ഉപയോഗിക്കുന്നത്. ക്രീമുകൾ അധികം ഉപയോഗിക്കുന്നില്ല. സൺ സ്ക്രീൻ ക്രീം ഉപയോഗിക്കും.

namitha-pramod-4

ചൂടിൽ അൽപം ട്രെൻഡ് ചെയ്ഞ്ച്

ചൂടുകാലം വന്നതോടെ വസ്ത്രധാരണ രീതിയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സ്വെറ്റ് ഷർട്ട് ഇപ്പോൾ ധരിക്കാറില്ല. ഇളം നിറത്തിലുള്ള വസ്ത്രങ്ങളാണ് ചൂടുകാലത്തേക്ക് കരുതിയിരിക്കുന്നത്. അയഞ്ഞ പലാസ്സോ, ടി ഷർട്ട് എന്നിവയൊക്കെയാണ് ഇപ്പോൾ ധരിക്കുന്നത്. ചൂടിനെ പ്രതിരോധിക്കാൻ അനുയോജ്യമായത് ഇത്തരം വസ്ത്രങ്ങളെന്നും നമിത പറയുന്നു. സ്ട്രെയ്റ്റ് കട്ട്, സിഗററ്റ് പാന്റ് എന്നിവയോടാണ് പ്രിയം. 

English Summary : Namitha Pramod style Statement

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
FROM ONMANORAMA