ADVERTISEMENT

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ നിധിയിലേക്ക് 1.5 കോടി സംഭാവന നൽകുമെന്ന് ഫാഷൻ ഡിസൈനർ സബ്യസാചി മുഖർജി. ഞായറാഴ്ച സമൂഹമാധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഒരു കോടി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും 50 ലക്ഷം ബംഗാൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുമാണ് നൽകുക.

ഇതൊരു കാരുണ്യ പ്രവർത്തനമായി കരുതുകയോ ഏതെങ്കിലും വിധത്തിലുള്ള അഭിനന്ദനങ്ങൾ ആഗ്രഹിക്കുകയോ ചെയ്യുന്നില്ല. ഇന്നു നമ്മൾ ചെയ്യുന്നതെല്ലാം രാജ്യവും ലോകവും നേരിടുന്ന ഒരു വലിയ പ്രതിസന്ധിയെ നേരിടാനാണ്. ഇന്നത്തെ നമ്മുടെ ഉദ്യമമാകുന്ന നിക്ഷേപം ക്രമാതീതമായി ഭാവിയായിൽ തിരിച്ചു കിട്ടുമെന്നും സബ്യസാചി കുറിച്ചു. 

തന്റെ കീഴിലുള്ള ജീവനക്കാര്‍ക്കു വേണ്ട സഹായങ്ങളുമായി നേരത്തെ സബ്യസാചി രംഗത്തെത്തിയിരുന്നു. എല്ലാ ഫാക്ടറികളും അടയ്ക്കുകയാണെന്നും എന്നാൽ തന്റെ ജീവനക്കാർക്ക് വേതനം നൽകുമെന്നായിരുന്നു സബ്യസാചി അറിയിച്ചത്.  

പ്രമുഖരുള്‍പ്പടെ നിരവധിപ്പേർ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന വാഗ്ദാനം ചെയ്തിട്ടുണ്ട്.

English Summary : Sabyasachi Mukharjee donate 1.5 crore to relief fund

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com