ADVERTISEMENT

ഇതൊരു ആലൂക്കാരൻ. പാലക്കാട് ജില്ലയിലെ ആലൂർ എന്ന ഗ്രാമമാണ് സവീഷിന്റെ സ്വദേശം. ചുറ്റുമുള്ള എന്തിനെയും ക്രിയേറ്റീവായി സമീപിക്കുക എന്നതാണ് ഈ സാധാരണകാരന്റെ പ്രത്യേകത. കുട്ടിക്കാലം മുതലേ പെൻസിൽ ഡ്രോയിങ്, വാട്ടർ കളർ തുടങ്ങിയ പരീക്ഷണങ്ങൾ സ്കൂൾ തലം പിന്നിട്ടപ്പോൾ ഫോട്ടോഷോപ്പിലൂടെ ആയി. മറ്റേതൊരു മേഖലയിലേക്കും ശ്രദ്ധ തിരിച്ചു വിടാൻ ഉദ്ദേശം ഉണ്ടായിരുന്നില്ല. കുട്ടിക്കാലം മുതലേ  പെൻസിൽ ഡ്രോയിങ്,  വാട്ടർ കളർ  തുടങ്ങിയ പരീക്ഷണങ്ങൾ സ്കൂൾ തലം പിന്നിട്ടപ്പോൾ  ഫോട്ടോഷോപ്പിലൂടെ ആയി.

saveesh-logo-5

മറ്റേതൊരു മേഖലയിലേക്കും ശ്രദ്ധ തിരിച്ചു വിടാൻ ഉദ്ദേശം ഉണ്ടായിരുന്നില്ല. അങ്ങനെ രണ്ടായിരത്തിൽ ഡിടിപി കോഴ്സിൽ നിന്നു തുടങ്ങി, ദുബായ് ബാംഗ്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽ വർക്ക് ചെയ്ത ഇദ്ദേഹം  ഇപ്പോൾ കുവൈത്തിൽ ഒരു അഡ്വർടൈസിങ് ഏജൻസിയുടെ ക്രീയേറ്റീവ് ഡയറക്ടറായി ജോലിചെയ്യുന്നു.  ഈ കൊറോണ കാലത്ത്  കുവൈറ്റിൽ നിന്നും നാട്ടിൽ എത്താൻ സാധിക്കാത്തതിൽ വിഷമിക്കാതെ തൻറെ യുക്തി അനുസരിച്ച്  ഓരോ ആശയങ്ങൾക്ക് പൂർണത നൽകുകയാണ്  ഈ ആലൂക്കാരൻ.

saveesh-logo-4

സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളെ ബ്രേക്ക് ചെയിൻ എന്ന ആശയവുമായി ബന്ധപ്പെടുത്തി ഡിജിറ്റൽ ചിത്രങ്ങൾ ചെയ്തു ശ്രദ്ധ നേടിയിരിക്കുകയാണ് ഇപ്പോൾ. വാർത്തകളിൽ നിന്നു ലഭിക്കുന്ന ത്രെഡുകൾ ഉപയോഗിച്ച് നിരവധി ക്രിയേറ്റ് ഡിസൈനുകൾ അദ്ദേഹം ചെയ്തിട്ടുണ്ട്. ഇപ്പോൾ ഏകദേശം ഒരു മാസത്തോളമായി വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. വാർത്തകളിലൂടെ കൊറോണയുടെ വ്യാപനവും അതു സൃഷ്ടിക്കുന്ന ഭീകരാവസ്ഥയും മനസ്സിലാക്കിയ സവീഷ് അത് ക്രിയേറ്റീവ് ആയി ജനങ്ങളിലേക്ക് എത്തിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. ഫെയ്സ്ബുക്കിലും ഇൻസ്റ്റാഗ്രാമിൽ ഒക്കെയായി മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

saveesh-logo-7

കേരളത്തിലും വിദേശ രാജ്യങ്ങളിലുമായി നിരവധി കമ്പനികൾക്ക് വേണ്ടിയുള്ള ബ്രാൻഡിംഗ് ലോഗിൻ ചെയ്തു കൊടുക്കാറുണ്ട്.  താൻ ചെയ്ത വർക്കുകൾ ഓരോന്നും യാത്രയിൽ കാണുമ്പോഴാണ് ഏറെ സന്തോഷം നൽകുന്നതു എന്നു സവീഷ് പറയുന്നു. തനിക്ക് പറയാനുള്ളതെല്ലാം  തൻറെ ഡിസൈനുകളിലൂടെ  ആവിഷ്കരിക്കുകയാണ് ചെയ്യാറുള്ളത് എന്ന് സവീഷ് കൂട്ടിച്ചേർത്തു.

saveesh-logo-6

കുടുംബം; അച്ഛൻ:വേലായുധൻ അമ്മ: കുഞ്ഞുമോൾ ഭാര്യ: അഖില മക്കൾ: കൃഷ്ണ, കേശവ്

saveesh-logo-2
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com