ADVERTISEMENT

ലോക്ഡൗൺ ആയതോടെ നാട്ടിൽ മൊട്ടത്തലകൾ കൂടി വരുന്നത് ശ്രദ്ധിച്ചോ ? ബാർബർ ഷോപ്പുകൾ അടഞ്ഞതോടെ മുടിവെട്ടാൻ പറ്റാതെ പെട്ടുപോയവരാണ് മൊട്ടയടിച്ച് കേശഭാരം ഇറക്കിവച്ചത്. കുറച്ചു ദിവസത്തേക്ക് പുറത്തൊന്നും പോകണ്ട എന്നതും മൊട്ടയടിക്കാൻ പ്രേത്സാഹനമായി കരുതിയവരുണ്ട്. ഒരു ചലഞ്ചായി മാറിയതും മൊട്ടയടിക്കാൻ ആവേശം ഉയർത്തി. എന്തായാലും ‘മൊട്ടത്തല’കളുടെ ഒരു ഗ്രൂപ്പും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ‘മൊട്ട ഐക്യം സിന്ദാബാദ്’ എന്ന മുദ്രാവാക്യമുയർത്തിയാണ് ഗൾഫ് രാജ്യങ്ങളിലുള്ള മലയാളികളുടെ നേതൃത്വത്തിൽ ‘മൊട്ടത്തല ഗ്രൂപ്പ്’ രൂപം കൊണ്ടത്. 

പേരു പോലെ മൊട്ടത്തലകൾക്കുള്ളതാണ് ഈ ഗ്രൂപ്പ്. സ്വന്തം മൊട്ടത്തല അവതരിപ്പിക്കുക, മൊട്ടത്തലകൾക്കു വേണ്ടി ശബ്ദമുയർത്തുക, മൊട്ടയടിക്കാൻ പ്രോത്സാഹനം നൽകുക എന്നിവയാണ് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ.

ഗ്രൂപ്പ് രൂപം കൊണ്ടതോടെ ‘മൊട്ടത്തലകൾ പ്രവഹിക്കാൻ’ തുടങ്ങി. വർഷങ്ങളായി മൊട്ട സ്റ്റൈലിൽ തിളങ്ങുന്നവർ മുതൽ ഗ്രൂപ്പിന്റെ പ്രചോദനം കൊണ്ട് മുണ്ഡനം ചെയ്തവർ വരെ ഇക്കൂട്ടത്തിലുണ്ട്. രസകരമായ ചെറിയ യോഗങ്ങളുമൊക്കെയായി സജീവമാണ് ‘മൊട്ടത്തലകൾ’. 

അല്കസി ജോർജ്, ബാബു.കെ.കുരിയൻ, പ്രിനോ വൽസൻ എന്നീ പ്രവാസി മലയാളികളാണ് ഗ്രൂപ്പിന് തുടക്കം കുറിച്ചത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള മലയാളികള്‍ ഗ്രൂപ്പിൽ അംഗങ്ങളായുണ്ട്.

English Summary : Mottathala Group for shaved heads

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com