ADVERTISEMENT

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബോധവത്കരണ ശ്രമങ്ങളുമായി ഒരു കൂട്ടം കലാകാരന്മാർ. ‘100 ദിന വരകൾ’ എന്ന ചലഞ്ചിലൂടെ ശ്രദ്ധ നേടിയ കലാകാരന്മാരാണ് ചിത്രരചനയിലൂടെയാണ് അവബോധ ശ്രമങ്ങൾ നടത്തുന്നത്. 100 ദിവസം തുടർച്ചയായി ഒരോ ചിത്രങ്ങൾ വരച്ച് സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുന്നതായിരുന്നു ഈ ചലഞ്ച്. ഇതിന്റെ രണ്ടാം സീസണിലാണ് കോവിഡ് പ്രതിരോധവും വിഷയമായിരിക്കുന്നത്.

ജനുവരി 1ന് ആരംഭിച്ച രണ്ടാം സീസണിൽ 4 വയസ്സു മുതലുള്ളവർ പങ്കെടുക്കുന്നുണ്ട്. ചലഞ്ച് പുരോഗമിക്കുമ്പോഴാണ് കോവിഡ് ഭീഷണി ഉയരുന്നത്. ഇതോടെ ബോധവത്കരണം സാധ്യമാകുന്ന രീതിയിലുള്ള ചിത്രങ്ങള്‍ വരയ്ക്കാൻ കലാകാരന്മാർ തീരുമാനിക്കുകയായിരുന്നു. കോവിഡിന്റെ ഭീകരതയും സ്വീകരിക്കേണ്ട മുൻകരുതലുകളും വിഷയമാക്കിയാണ് ചിത്രങ്ങൾ വരച്ചത്. സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് ഈ ചിത്രങ്ങൾക്ക് ലഭിക്കുന്നത്.

100-days-sketching-1

ചിത്രകാരനും ആർട് ഡയറക്ടറുമായ നന്ദകുമാർ ആണ് ‘100 ദിന വരകൾ’ എന്ന ആശയത്തിനു പിന്നില്‍. വരയ്ക്കുന്നവർക്കും വരയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഒരു അവസരം ഒരുക്കുകയായിരുന്നു ഇതിനു പിന്നലെ ലക്ഷ്യം. ഇത് വിജയമായതോടെ രണ്ടാം സീസണ് തുടക്കമിടുകയായിരുന്നു.

English Summary : 100 day sketching, Covid 19 awareness

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com