ADVERTISEMENT

മുടിയെ കുറിച്ചുള്ള തന്റെ ഓർമകൾ പങ്കുവച്ച് പൂർണിമ ഇന്ദ്രജിത്ത്. ചുരുണ്ട മുടി അസ്വസ്ഥയ്ക്കു കാരണമായപ്പോഴാണ് അതു സ്ട്രൈറ്റൻ ചെയ്യാൻ പൂര്‍ണിമ തീരുമാനിച്ചത്. ജീവിതം മാറ്റിമറിച്ച തീരുമാനമായിരുന്നു അത്. ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളിൽ പോലും‌ മാറ്റങ്ങളുണ്ടാക്കിയതായി പൂർണിമ കുറിച്ചു. വിവിധ സമയത്തുള്ള ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.

പൂർണിമയുടെ കുറിപ്പ് വായിക്കാം;

എന്റെ മുടിയിലേക്ക് ഒരു തിരിഞ്ഞു നോട്ടം !

അതെ, ഞാനും അതു ചെയ്തിട്ടുണ്ട്. മതി, ഒരു ദിവസം ഞാൻ അത് തീരുമാനിക്കുകയും എന്റെ മുടി എന്നന്നേക്കുമായി സ്ട്രൈറ്റൻ ചെയ്യുകയും ചെയ്തു. 

അടങ്ങിയിരിക്കാത്ത, മെരുങ്ങാത്ത, വരണ്ടതുമായ മുടി. ഒരുപാട് ചുരുണ്ടതല്ല, എന്നാൽ എത്ര നിവർന്നതുമല്ലാത്ത, അവിടെയല്ല, ഇവിടെയുമല്ല എന്ന രീതിയിലുള്ള എന്റെ മുടിയിൽ ഞാൻ വളരെയധികം അസ്വസ്ഥയായിരുന്നു; അതുകൊണ്ട് ഞാനങ്ങനെ തീരുമാനിച്ചു, ഈ ഫാൻസി ബ്യൂട്ടി പാർലർ രീതി എന്റെ ജീവിതം മാറ്റുന്നതായിരിക്കും. എന്നിട്ട് എന്തായി ? അതെന്റെ ജീവിതം മാറ്റി മറിച്ചു, ഞാൻ പ്രതീക്ഷിച്ചതിലും കൂടുതൽ. ജീവിതത്തെയും എന്നെയും പൂർണതയുളള അപൂർണതകളിലേക്കും ഞാന്‍ നോക്കിയിരുന്ന രീതിയിൽ മാറ്റമുണ്ടാക്കി.

poornima-2

എന്റെ മുടി അർഹിച്ചിരുന്ന ശ്രദ്ധയോ പരിചരണമോ ഞാനൊരിക്കലും നൽകിയിരുന്നില്ല. എന്തുകൊണ്ടാണ് മുടി അതെങ്ങനെയെന്നതെന്ന കാരണം കണ്ടെത്താൻ ഞാന്‍ ശ്രമിച്ചിട്ടില്ല. 

എന്തായിരുന്നു ശരി ? , എവിടെയാണ് തെറ്റിയത് ? അവിടെ എന്റെ മുടിയുടെ യാത്ര ആരംഭിച്ചു. അതിനിയും തുടരും. 

English Summary : Poornima Indrajith Throwback to Hairstyle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com