ADVERTISEMENT

ലോക്ഡൗണിനെത്തുടർന്ന് വീട്ടിലിരുന്ന് മടുത്തതോടെ ഡെലിവറി ജോലി സ്വീകരിച്ച് റഷ്യൻ കോടീശ്വരൻ. ബിസിനസുകാരനായ സെർജി നോചോവ്നിയാണ് ലോക്ഡൗണിൽ പുതിയ കുപ്പായമണിഞ്ഞത്. ശാരീരികമായി പ്രവർത്തനക്ഷമമായിരിക്കാനും ജീവിതത്തെ പുതിയ തലത്തിലൂടെ കാണാനും ഇതിലൂടെ സാധിക്കുമെന്നാണ് സെർജി വിശ്വസിക്കുന്നത്.

കോവിഡ് വ്യാപന ഭീതിയിൽ റഷ്യയുടെ തലസ്ഥനാമായ മോസ്കോയിൽ നിയന്ത്രണം തുടരുകയാണ്. കൂടുതൽ ആളുകളും വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. എന്നാൽ ഡെലിവറി നടത്തുന്നവർക്ക് ഇളവുകളുണ്ട്. ഇവർക്ക് ഭക്ഷണവുമായി നഗരത്തിൽ ആവശ്യാനുസരണം സഞ്ചരിക്കാം. ഇതോടെ സെർജി ഒരു ഡെലിവറി സ്ഥാപനവുമായി ബന്ധപ്പെട്ട് ജോലി തരപ്പെടുത്തുകയായിരുന്നു. ആഹാരസാധനങ്ങളുമായി ദിവസവും 20 കിലോമീറ്ററോളം നടക്കാനാകുന്നുണ്ട്. 1000 മുതൽ 1500 റൂബിൾസ് വരെ വരുമാനമുണ്ടെന്നും സെർജി രാജ്യാന്തര വാർത്താ ഏജൻസിയോടു പറഞ്ഞു.

12 വർഷം ചൈനയിൽ ജീവിച്ച് കഴിഞ്ഞ വർഷമാണ് സെർജി റഷ്യയിലേക്ക് തിരിച്ചെത്തിയത്. ഇപ്പോൾ മോസ്കോ നഗരത്തിൽ ഒരു കൺസൾട്ടിങ് സ്ഥാപനം നടത്തുകയാണ്.15 കോടിക്ക് മുകളിലാണ് ഇയാളുടെ വാർഷിക വരുമാനം. 

എന്തായാലും ലോക്ഡൗൺ തീരുന്നതു വരെ ഡെലിവറി ബോയ് ആയി തുടരാനാണ് സെർജിയുടെ തീരുമാനം.

English Summary : Lockdown; Bored Russian businessman becomes delivery guy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com