ADVERTISEMENT

ഏപ്രിൽ 27ന് ചൈത്രക്കുട്ടിയുടെ 7–ാം പിറന്നാളായിരുന്നു. ലോക്ഡൗൺ ആയതോടെ  ചൈത്രയ്ക്ക് നല്‍കാൻ സമ്മാനമൊന്നും വാങ്ങാന്‍ വീട്ടുകാർക്ക് സാധിച്ചില്ല. എന്തു ചെയ്യുമെന്ന് എല്ലാവരും ദുഃഖിച്ചിരിക്കുമ്പോഴാണ് ചൈത്രയുടെ മുത്തശ്ശിയും 56കാരിയുമായ ഫിലോമിനയ്ക്ക് ഒരു ഐഡിയ തോന്നിയത്. കൊച്ചുമകൾക്കു വേണ്ടി ഒരു ഉടുപ്പ് തുന്നിയുണ്ടാക്കുക.

ഫിലോമിന ഒരു സാരി ഉപയോഗിച്ച് ചൈത്രയ്ക്ക് ഒരു കുഞ്ഞൻ ഉടുപ്പ് തുന്നിയുണ്ടാക്കി. ഒറ്റ ദിവസം കൊണ്ട് പുത്തൻ സ്റ്റൈലിൽ തന്നെയായിരുന്നു മുത്തശ്ശി ഉടുപ്പ് തുന്നിയത്. 

ഇളം മഞ്ഞയില്‍ വെള്ള ഡിസൈനുകളുള്ള ഉടുപ്പണിഞ്ഞ് ചൈത്രക്കുട്ടി പിറന്നാൾ ദിനത്തിൽ കൂടുതൽ സുന്ദരിയായി. കടയിൽ നിന്നു വാങ്ങുന്നതിനേക്കാൽ സ്പെഷലാണ് ചൈത്രയ്ക്ക് മുത്തശ്ശിയുടെ സ്നേഹവും നിറയുന്ന ഈ ഉടുപ്പ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com