ADVERTISEMENT

പലരും തങ്ങളുടെ ഹോബികൾ പൊടിതട്ടിയെടുത്ത സമയമാണ് ഈ ലോക്ഡൗൺ ദിനങ്ങൾ. ഒഴിവു സമയങ്ങളിൽ പുസ്തകങ്ങൾ വായിച്ചും പാട്ടുകൾ കേട്ടും ഇന്റർനെറ്റിൽ സിനിമ കണ്ടും ലഭ്യമായ വിഭവങ്ങൾ കൊണ്ട് പുതുരുചികൾ പരീക്ഷിക്കുന്നവരും കുറവല്ല. വസ്ത്രങ്ങളിലും പരീക്ഷണങ്ങള്‍ നടത്തുന്നവർ ധാരാളമുണ്ട്. പേപ്പർ കൊണ്ടുള്ള വസ്ത്രങ്ങളായിരുന്നു ലോക്ഡൗൺ ദിനങ്ങളിലെ ട്രെൻഡ് പരീക്ഷണങ്ങളിലൊന്ന്. കൊച്ചുകുട്ടികളുടെ പേപ്പർ കുപ്പായങ്ങളാണ് ആദ്യം സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും ഇപ്പോൾ എല്ലാ പ്രായക്കാരും പേപ്പറിൽ പുതിയ ഫാഷൻ പരീക്ഷണങ്ങൾ നടത്തുകയാണ്. 

അങ്ങനെയൊരു പരീക്ഷണമാണ് തിരുവന്തപുരം ടെക്നോപാർക്കിൽ ജോലി ചെയ്യുന്ന മെറിൻ മറിയം മാത്യൂസ് നടത്തിയത്. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ഐടി കമ്പനികളാണ് ആദ്യം ‘വർക്ക് ഫ്രം ഹോം’ നടപ്പാക്കി തുടങ്ങിയത്. കരാറുകൾ കൃത്യമസയത്തു തീർക്കേണ്ടതിനാൽ ‘ടെക്കി’കൾക്ക് ജോലിക്ക് ഒരു കുറവുമില്ല. നേരത്തെ പോലെ തന്നെ അഞ്ച് ദിവസം ജോലിയുമായി ഭുരിപക്ഷവും വീട് ഒാഫിസാക്കി മാറ്റി. അതിനിടയിൽ കിട്ടിയ ഒഴിവുദിനത്തിൽ പത്രകടലാസിൽ പിറന്ന സാരിയെക്കുറിച്ച് മെറിൻ പറയുന്നതിങ്ങനെ...

saree-made-from-news-paper-by-dishna-merin-mathews

‘കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വീട്ടിൽ നിന്നുമാണ് ജോലി ചെയ്യുന്നത്. പ്രോജക്ടുകളെല്ലാം ക്രൃത്യസമയത്ത് തന്നെ തീർക്കേണ്ടതായിട്ടുണ്ട്. അഞ്ച് ദിവസവു മുടങ്ങാതെ ജോലി ചെയ്യുമ്പോൾ മടുപ്പു തോന്നില്ലേ. നേരത്തെയാണെങ്കിൽ പുറത്ത് പോയി ഒന്നു കറങ്ങി വന്നാൽ നമ്മൾ ഫ്രെഷാകും. കോവിഡ് വ്യാപനം തടയാൻ എല്ലാവരും വീട്ടിരിക്കാൻ നിർബന്ധതമായിരിക്കുകയാണ്. 

മോഡലിങ് രംഗത്ത് സജീവമായുള്ള എനിക്ക് ഒഴിവ് സമയങ്ങളിൽ വസ്ത്രങ്ങൾ രൂപകൽപന ചെയ്യാനാണ് താത്പര്യം. അങ്ങനെയാണ് പത്രകടലാസ് കൊണ്ടൊരു സാരി ഡിസൈൻ ചെയ്താലോ എന്ന് തോന്നിയത്. അങ്ങനെ ഒഴിവ് ദിവസം മുഴുവൻ പേപ്പർ സാരി ഡിസൈനിങ്ങനായി മാറ്റി വെച്ചു. ലോക്ഡൗൺ ദിനങ്ങൾ ഇങ്ങനെ ക്രിയേറ്റീവ് ചെയ്താൽ ആർക്കും ബോറടിക്കില്ല. സമൂഹ നന്മയ്ക്കായി എല്ലാവരും വീട്ടിലിരിക്കുയാണ് നല്ലത്...സ്റ്റേ ഹോം.. സ്റ്റേ സേഫ്’

English Summary : Lock Down Series : Saree made from news paper

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com