sections
MORE

മദ്യക്കട തുറക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്: എക്സൈസ് മന്ത്രി അറിയാൻ

HIGHLIGHTS
  • ബയോമെട്രിക് സംവിധാനം ബീവറേജസിലും പരീക്ഷിക്കുക
  • പ്രവൃത്തി ദിവസം രാവിലെ 10 മുതൽ വൈകിട്ട് 6 വരെയാക്കുക
instructions-for-beverage-outlets-to-work-safely
പ്രതീകാത്മക ചിത്രം
SHARE

ലോക്ഡൗൺ പ്രഖ്യാപിച്ച ദിവസം മുതൽ മദ്യത്തിന്റെ ലഭ്യതയെക്കുറിച്ചുള്ള ആശങ്കകൾ ട്രോളായി സമൂഹമാധ്യമങ്ങളിൽ കറങ്ങി നടക്കുകയാണ്. സിനിമ രംഗങ്ങളെ കോർത്തിണക്കി മെനഞ്ഞെടുത്ത ട്രോളുകൾ ഒരേ സമയം ചിരിയും ചിന്തയും പകരുന്നു. ബാറും മദ്യവൽപനശാലകളും എന്നു തുറന്നു പ്രവർത്തിക്കുമെന്ന് ചോദിക്കുന്നവരും കുറവല്ല. മദ്യവിൽപനയ്ക്കുള്ള വിലക്കു നീക്കുമോ എന്നറിയാൻ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിനായി കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുന്നുണ്ട് മദ്യപ്രണയികൾ. സഹികെട്ടിട്ടാവണം. ചിലരൊക്കെ ഇക്കാര്യത്തിൽ എക്സൈസ് മന്ത്രിക്കു നിവേദനങ്ങളും നിർദേശങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. നാരായണൻ കുട്ടി എന്ന വായനക്കാരൻ എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനു അയയ്ച്ച ഇ– മെയിലിങ്ങനെ. 

ബഹുമാനപ്പെട്ട എക്സൈസ് മന്ത്രിക്ക്,

ബീവറേജസ് ഔട്ട്ലെറ്റുകൾ തുറക്കുമെന്നും ഇല്ലെന്നും വാർത്തകൾ കേൾക്കുന്നുണ്ട്. തുറന്ന സ്റ്റേഷനുകളിലെ തിക്കും തിരക്കും നമ്മൾ കാണുന്നുണ്ടല്ലോ. അങ്ങിനെ ഒരവസ്ഥ നമ്മുടെ കൊച്ചുകേരളത്തിൽ വരാതിരിക്കാൻ ചില നിർദേശങ്ങൾ വയ്ക്കുന്നു. 

1.  റേഷൻ കടയിലെ ബയോമെട്രിക് സംവിധാനം ബീവറേജസിലും പരീക്ഷിക്കുക. 

2. കാർഡ് നമ്പറിന്റെ അവസാന ഒറ്റ അക്കങ്ങൾക്ക് ആഴ്ചയുടെ ആദ്യത്തെ 3 ദിവസവും ഇരട്ട അക്കങ്ങൾക്ക് ബാക്കി 3 ദിവസവും മദ്യം വിതരണം ചെയ്യുക.

3. കാർഡുടമയോ കാർഡിൽ ഉൾപ്പെടുന്ന ആളുകളോ വന്നാൽ മാത്രം മദ്യം കൊടുക്കുക. 

4. ഒരു കാർഡുടമക്ക് മാസത്തിൽ നാലു തവണയെ മദ്യം വിതരണം ചെയ്യാവൂ. അതിന്റെ അളവ് ഗവണ്മെന്റിന് നിശ്ചയിക്കാം. 

ഒരു മാസത്തെ ക്വാട്ട ഒന്നിച്ചും വാങ്ങാം. 1 ലിറ്ററിൽ കുറഞ്ഞ് വില്പന ഇല്ലെന്നും പറയുകയും.

5. ബയോമെട്രിക് സിസ്റ്റത്തിലൂടെ മാത്രമേ വിതരണം ചെയ്യാവൂ. അതിനുള്ള സിസ്റ്റം കംപ്യൂട്ടറിൽ വരുത്തുക. ബീവറേജസിലെ തിരക്കു കുറയ്ക്കാൻ ഈ സിസ്റ്റം ഉപകാരപ്പെടുമെന്ന് തോന്നുന്നു. ബീവറേജസിൽ കൂലിക്ക് ലൈനിൽ നിന്ന് സാധനം വാങ്ങുന്നതും മാസത്തിൽ പലതവണ വാങ്ങുന്നതുമെല്ലാം ഒഴിവായി കിട്ടും. 

6. പ്രവൃത്തി ദിവസം രാവിലെ 10 മുതൽ വൈകിട്ട് 6 വരെയാക്കുക.

7. കാർഡുമായി വന്ന് ലൈനിൽ നിൽക്കാൻ എല്ലാവരും ഇഷ്ടപ്പെടില്ല.അങ്ങനെയുള്ളവർക്ക് ജില്ലാ ആസ്ഥാനങ്ങളിൽ ഓരോ കടയുണ്ടായാൽ കാർഡ് ഇല്ലാത്തവർക്കും ലൈനിൽ നിൽക്കാൻ മടിക്കുന്നവർക്കും വാങ്ങിക്കാം. തിരക്ക് നിയന്ത്രിക്കാൻ ഇങ്ങനെയുള്ള വിൽപന ശാലകളിൽ ഇരട്ടി വിലയാക്കണം .

മേൽപറഞ്ഞ നിർദേശങ്ങൾ പരീക്ഷിച്ചു നോക്കിയാൽ കേരളത്തിൽ ഡൽഹി ആവർത്തിക്കില്ലെന്ന് നാരായണൻ കുട്ടി അഭിപ്രായപ്പെടുന്നു.

എക്സൈസ് മന്ത്രിയുടെ ഒൗദ്യോഗിക ഇ – മെയിലിലേക്ക് അയയ്ച്ച നിർദേശം പരിഗണിക്കപ്പെടുമോ? കാത്തിരുന്നു കാണാം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA