ADVERTISEMENT

വിവിധ രാജ്യങ്ങളിൽ നിന്നായി സഹപാഠികൾ ഒരുക്കിയ കോവിഡ് അതിജീവന വിഡിയോ ശ്രദ്ധേയമാകുന്നു. തിരുവനന്തപുരം മാർ ഈവാനിയോസ് കോളജിലെ 1991-94 ബാച്ച് വിദ്യാർഥികളാണ് ‘റൈസ് ഫോർ ഓൾ’  എന്ന പേരിൽ  22 മിനിറ്റ് ദൈർഘ്യമുള്ള ബോധവൽക്കരണ വിഡിയോ തയാറാക്കിയത്. 

നാട്ടിലും വിദേശത്തുമുള്ള സഹപാഠികൾ റിക്കോർഡ് ചെയ്ത ചെറു സന്ദേശങ്ങൾ കൂട്ടിയിണക്കുകയായിരുന്നു. കോളജിലെ മലയാളം വിഭാഗം മേധാവിയായിരുന്ന പ്രശസ്ത സാഹിത്യകാരൻ ഡോ.ജോർജ് ഓണക്കൂർ ആമുഖ സന്ദേശം നൽകി. ഗീവർഗീസ്, അരുൺ എന്നിവരാണ് വീഡിയോ തയാറാക്കുന്നതിന് നേതൃത്വം നൽകിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com