പൊലീസുകാർക്ക് ആദരമായി ഡിസൈനർ മാസ്ക്; മറക്കാനാവാത്ത നിമിഷമെന്ന് മസബ ഗുപ്ത

designer-masaba-gupta-gifted-mask-for-police
ഇടത് (മസബ ഫാഷൻ ഹൗസിന്റെ പ്രതിനിധി മാസ്ക്കുകൾ കൈമാറുന്നു, (വലത്) മസബ ഗുപ്ത്
SHARE

പൊലീസുകാർക്ക് മാസ്ക് സമ്മാനിച്ച് ഡിസൈനർ മസബ ഗുപ്ത. പ്രത്യേകം ഡിസൈൻ ചെയ്ത മാസ്ക്കുകളാണ് . കോവി‍ഡിനെതിരെയുള്ള പോരാട്ടത്തിൽ പൊലീസുകാരുടെ പ്രവർത്തനത്തിനുള്ള ആദരം എന്ന നിലയിലാണ് മാസ്ക്കുകൾ നൽകിയത്.

മാസ്ക്കുകൾ ധരിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥർ നിൽക്കുന്ന ചിത്രം മസബ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ‘‘എനിക്ക് ഒരുപാട് സന്തോഷം തോന്നുന്നു. നിരവധി സെലിബ്രിറ്റികൾക്ക് വസ്ത്രം ഒരുക്കിയിട്ടുണ്ട്. പക്ഷേ ഈ നിമിഷമായിരിക്കും ഞാൻ എന്നും ഓർത്തു വയ്ക്കുക. പൊലീസുകാരുടെ നിസ്വാർഥ സേവനത്തിന് നൽകാനാകുന്ന ചെറിയൊരു അഭിനന്ദനം മാത്രമാണിത്’’– മസബ ചിത്രത്തിനൊപ്പം കുറിച്ചു. 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാസ്ക് നിർമാണത്തിന് മുൻഗണന കൊടുക്കുന്നതിനാൽ തന്റെ ഫാഷൻ ഹൗസിലെ മറ്റു ജോലികൾ താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് മസബ നേരത്തെ അറിയിച്ചിരുന്നു.

English Summary : Masaba Gupta gifed designer masks for Police

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA