ADVERTISEMENT

വീട്ടിലിരുന്നുള്ള ഓഫിസ് ജോലി വ്യപാകമായതോടെ മലയാളികളുടെ വസ്ത്രധാരണത്തിലും മാറ്റം സംഭവിച്ചിരിക്കുകയാണ്. രാവിലെ തന്നെ ഫോർമൽ പാന്റ്സും ഷർ‌ട്ടും ധരിച്ച് മസിലു പിടിച്ച് ഓഫിസിൽ പോകണ്ട കാര്യം ഇപ്പോഴില്ലല്ലോ. രാവിലെ എണീറ്റ് കുളി കഴിഞ്ഞ് മലയാളിയുടെ ദേശീയ വസ്ത്രമായ ആ ലുങ്കിയെടുത്ത് മടക്കിയുടുത്ത് ലാപ്ടോപ്പിനു മുമ്പിൽ ഇരുന്നാൽ പോരെ. ലുങ്കിയുടുത്താൽ മലയാളി ഡബിൾ കംഫർട്ടബിൾ ആകുമെന്നതിനാൽ ജോലിയും സുഖകരം. 

 

ജോലിയുടെ ഭാഗമായുള്ള വിഡിയോ കോളുകൾക്ക് വേണ്ടി പകുതി ഫോർമലും പകുതി ഹോംവെയറും ആകുന്നതാണു പുതിയത ട്രെൻഡ്. ഫോർമൽ ഷർട്ടും കോട്ടും ഒപ്പം നമ്മുടെ ലുങ്കിയും ചേരുന്ന സ്റ്റൈലിഷ് കോംബോ. ജോലിക്കു ജോലി, കംഫർട്ടിനു കംഫർട്ട്, സ്റ്റൈലിനു സ്റ്റൈല്‍. എല്ലാം ചേരുമ്പോൾ ലോക്ഡൗൺ പ്രതിസന്ധികൾക്കിടയിലും മനസ്സിനൊരു ആശ്വാസം.

 

ഈ ആശയം പങ്കുവച്ചുകൊണ്ട് കൊച്ചി ആസ്ഥാനമായുള്ള ദി ലോക്കല്‍ നെറ്റ് വർക്സ് എന്ന അഡ്വർടൈസിങ് ഏജന്‍സി കിറ്റക്സ് ലുങ്കികള്‍ വേണ്ടി ഒരുക്കിയ പരസ്യചിത്രം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേ നേടി. മാറുന്ന മലയാളിക്ക് മാറ്റിയുടുക്കാന്‍ പല നിറങ്ങളിലും ഡിസൈന്‍സിലും കിറ്റക്സ് ലുങ്കികള്‍ വിപണിയില്‍ സുലഭമാണ്. ഇപ്പോഴത്തെ സാഹചര്യം മുണ്ടു മുറുക്കിയുടുത്തു തന്നെ മറികടക്കാം എന്നാണു പരസ്യത്തിലൂടെ കാണിച്ചു തരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com