പഴയ ചുരിദാർ കളയല്ലേ, 1000 രൂപ ലാഭിക്കാം, സൂപ്പർ ഐഡിയ!

stitch-bag-with-old-churidar-video
SHARE

വീട്ടിലെ സാധനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തേണ്ടത് ഓരോരുത്തരുടേയും കടമായായി മാറി കൊണ്ടിരിക്കുകയാണ്. ഭൂമിയുടെ നിലനിൽപ്പു മുതൽ കേവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലെ പ്രത്യേക സാഹചര്യം വരെ ഇതിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. അതുകൊണ്ടു തന്നെയാണ് റീയൂസ് (പുനരുപയോഗം), സസ്റ്റൈനബിൾ ഫാഷന്‍ എന്നീ ആശയങ്ങൾ കൂടുതൽ ചർച്ചയാകുന്നത്. പഴയ ഒരു ചുരിദാറിനെ എങ്ങനെ ഉപയോഗപ്രദമാക്കി മാറ്റും ? ഈ ചോദ്യത്തിനുള്ള ഉത്തരം മനോഹരമായ ബാഗുകൾ എന്നതാണ്.

പഴയ ചുരിദാർ കളയുകയോ കത്തിക്കുകയോ ആണ് മിക്കവരും ചെയ്യുന്നത്. അടുക്കളയിലെ തുണിയാക്കുന്നവരും ഉണ്ട്. എന്നാല്‍ ബാഗാക്കി മാറ്റി കൂടുതൽ ഉപയോഗപ്രദമാക്കുകയാണ് ഇവിടെ. E&E Creations എന്ന യുട്യൂബ് ചാനലിലാണു പങ്കുവച്ചിരിക്കുന്നത്.  10 മിനിറ്റ് ദൈർഘ്യമുള്ള ഈ വിഡിയോയിൽ ബാഗ് തയ്ക്കുന്നതിന്റെ ഓരോ ഘട്ടവും വ്യക്തമായി കാണിക്കുന്നുണ്ട്. ചുരിദാര്‍ ടോപ് കൂടാതെ ലൈനിങ്ങും സിബ്ബും മാത്രമേ ആവശ്യമായുള്ളൂ. കടയിലേക്ക് കൊണ്ടു പോകാവുന്ന തോൾ സഞ്ചിയായും ലേഡീസ് ബാഗായും ഉപയോഗിക്കാം. 

പ്ലാസ്റ്റിക് കവറുകൾക്ക് സംസ്ഥാനത്ത് നിരോധനം ഏർപ്പെടുത്തിയിരിക്കുന്ന പശ്ചാത്തലത്തിൽ ഇത്തരം ബാഗുകൾക്ക് പ്രാധാന്യമേറെയാണ്. നല്ല ഉറപ്പില്‍ സ്റ്റിച്ച് ചെയ്താൽ വർഷങ്ങളോളം ഉപയോഗിക്കാം. തയ്യൽ പഠനത്തിനു സഹായിക്കുന്നതും പഴയ തുണികൾ ഫലപ്രദമായി ഉപയോഗിപ്പെടുത്തുന്നതുമായ  വിഡിയോകളാണ് E&E Creations എന്ന യുട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുന്നത്. റ്റിനു ജെറി എന്ന യുവതിയാണ് വിഡിയോകൾ ചെയ്യുന്നത്. 

English Summary : Stitch a bag using Churidar top

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA