നാടാകെ ആവേശക്കടലിരമ്പം തീർത്ത ‘ഉടൻ പണം’ മഴവിൽ മനോരമയിൽ വീണ്ടുമെത്തുന്നു

mazhavil-manorama-game-show-udan-panam-season-3
SHARE

പാതയോരത്തും കോളജ് കാമ്പസുകളിലും വ്യാപാര കേന്ദ്രങ്ങളിലും ഞൊടിയിട ചോദ്യങ്ങളുമായി കടന്നുവന്ന എടിഎം, ആട്ടവും പാട്ടുമായി ആഘോഷിച്ച്, ആയിരക്കണക്കിന് രൂപയുടെ സമ്മാനങ്ങളുമായി മടങ്ങിയ ജനലക്ഷങ്ങൾ! അവതരണപാടവം കൊണ്ട് ആരാധക ഹൃദയങ്ങൾ കീഴടക്കിയ പ്രേക്ഷകരുടെ പ്രിയ ഗെയിം ഷോ ‘ഉടൻ പണം’ വീണ്ടുമെത്തുന്നു. കൂടുതൽ ആവേശത്തോടെയും പണക്കിലുക്കത്തോടെയും ‘ഉടൻ പണം’ മടങ്ങിവരുമ്പോൾ കാത്തിരിക്കുന്നത് കാഴ്ചകളുടെയും അനുഭവങ്ങളുടെയും പുത്തൻ വിസ്മയങ്ങളാണ്.

‘എടിഎം’ സ്ക്രീനിലൂടെ മത്സരാർത്ഥിക്കു മുന്നിലേക്ക് തൊടുക്കുന്ന പൊതു വിജ്ഞാന ചോദ്യങ്ങളായിരുന്നു സമ്മാനം നൽകിയിരുന്നതെങ്കില്‍ ഈ സീസണിൽ മത്സരാർത്ഥിക്ക് തന്റെ വീട്ടിലെ ടി.വി. സ്ക്രീനിലൂടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകി ആകർഷകമായ ക്യാഷ് പ്രൈസ് നേടാം.

മഴവിൽ മനോരമയിൽ രാത്രി 9 മണിക്ക് പ്രദർശിപ്പിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമേകി ‘ഉടൻ പണം’ ഓഡിഷനിൽ പങ്കെടുക്കാന്‍ അവസരം നേടാം. ഈ സുവർണാവസരം ജൂൺ 12 രാത്രി 9 മണി വരെ മാത്രം.

മഹാമാരി കാലത്തെ നേരിട്ട്, അതിജീവനത്തിന്റെ പാതയിലൂടെ അജയ്യരായി മുന്നേറാനുള്ള സുവർണാവസരമാണ് പ്രേക്ഷക ലക്ഷങ്ങൾക്കായി മഴവിൽ മനോരമ മുന്നോട്ടു വെയ്ക്കുന്നത്.

കാത്തിരിക്കുക, ഉടൻ പണം 3.0

English Summary : Udan Panam Season 3 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA