ഓൺലൈൻ ജ്വല്ലറി ഡിസൈൻ മത്സരവുമായി ലങ്കാര

online-design-competition-by-lenkara-soul-jewelry
SHARE

കേരളത്തിൽ  ഉടൻ പ്രവർത്തനമാരംഭിക്കുന്ന എക്സ്ക്ലൂസീവ് ഡിസൈനർ ജ്വല്ലറിയായ ലങ്കാര - ദ് സോൾ ജ്വല്ലറി, ഓൺലൈൻ ജ്വല്ലറി ഡിസൈൻ മൽസരം സംഘടിപ്പിക്കുന്നു. ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികൾക്കു ലഭിക്കുക. സ്ത്രീകൾക്കും പുരുഷൻമാർക്കും മൽസരത്തിൽ പങ്കെടുക്കാം. മൽസരാർഥിക്ക് ഇഷ്ടപ്പെടുന്ന ആഭരണം പ്രമേയമാക്കി അവതരിപ്പിക്കാം. ഹാൻഡ് സ്കെച്ച്, കമ്പ്യൂട്ടർ സോഫ്ട്വെയർ ഡിസൈനുകളൊരുക്കാനും അവസരമുണ്ട്. നെക്ക്ലെയ്സ്, ചോക്കർ, വള, പെൻഡെന്റ്, കൊലുസ്, മോതിരം  തുടങ്ങി  ഏതു തരം ആഭരണങ്ങളും രൂപകൽപന ചെയ്യാം.

ആഭരണപ്രേമികളെ ആകർഷിക്കുന്ന ഇന്ത്യൻ ഡിസൈനുകളും വെസ്റ്റേൺ ഡിസൈനുകളും ഫ്യൂഷൻ ശൈലികളിലും സ്വന്തം ക്രിയാത്മകത ഉപയോഗിച്ച് അവതരിപ്പിക്കാൻ മൽസരാർഥികൾ ശ്രമിക്കണം. ഡിസൈനിങ്ങിൽ അനുകരണ ഇനങ്ങൾ അവതരിപ്പിക്കാതിരിക്കുക പ്രധാനമാണ്. ഇന്ത്യയിലെ  പ്രമുഖ ജൂവലറി  ഡിസൈനേഴ്സും ഫാഷൻ-സിനിമ  രംഗത്തെ  സെലിബ്രിറ്റികളും അടങ്ങുന്ന ജൂറിയായിരിക്കും വിജയികളെ തെരഞ്ഞെടുക്കുക. 

lenkara-apply

മികച്ച ഡിസൈൻ അവതരിപ്പിക്കുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരെ ലങ്കാരയുടെ ഡിസൈനേഴ്സ് പാനലിൽ ഉൾപെടുത്തും. ഡിസൈനുകൾ പരസ്യചിത്രങ്ങളിലും ഫാഷൻ ഷോകളിലും അവതരിപ്പിക്കും. എൻട്രികൾ 2020 ജൂൺ 30ന് മുൻപായി 9995551136 എന്ന വാട്സാപ് നമ്പരിലൊ lenkaracontest2020@gmail.com എന്ന ഇ- മെയിൽ വിലാസത്തിലോ   അയയ്ക്കേണ്ടതാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA