ADVERTISEMENT

ശുചിത്വത്തിന് വളരെയേറ പ്രാധാന്യം നൽകേണ്ട കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. ചെറിയ തെറ്റുകൾ പോലും ഒഴിവാക്കേണ്ടത് സാമൂഹികമായ കടമ കൂടിയാണ്. നമ്മള്‍ ഉപയോഗിക്കുന്ന വസ്തുക്കളുടെയും ജീവിക്കുന്ന സ്ഥലത്തിന്റെയും വൃത്തി ഉറപ്പാക്കുമ്പോൾ അത് മറ്റുള്ളവരോടുള്ള കരുതൽ കൂടിയാണ്. ദിവസേനെ ഉപയോഗിക്കുമെങ്കിലും വേണ്ടത്ര ശ്രദ്ധ ലഭിക്കാത്ത ഒന്നാണ് നമ്മുടെ പാദരക്ഷകൾ. വീടിന് പുറത്ത് ഉപയോഗിക്കുന്നതല്ലേ ശ്രദ്ധിക്കേണ്ട കാര്യമുണ്ടോ എന്നാണ് പലരുടേയും ചിന്ത. എന്നാൽ പാദരക്ഷകളുടെ വൃത്തിയും വൃത്തിയാക്കലും ഉപയോഗവും വളരെ പ്രധാനപ്പെട്ടതാണ്. തീർച്ചയായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ.

പാദരക്ഷകൾ കഴുകുമ്പോൾ

പാദരക്ഷകൾ വൃത്തിയാക്കുന്നതിനായി എപ്പോഴും ഒരേ തുണി തന്നെ ഉപയോഗിക്കുക. അതിനുശേഷം ആ തുണി കഴുകിയിടണം. ഒരോ സമയത്തും കയ്യിൽ കിട്ടുന്ന തുണി ഉപയോഗിക്കുകയും ശേഷം അലക്ഷ്യമായി എവിടെയെങ്കിലും ഇട്ടിട്ടു പോവുകയും ചെയ്യുന്ന പ്രവണത ഒഴിവാക്കണം. മാത്രമല്ല, പാദരക്ഷകൾ വൃത്തിയാക്കുമ്പോൾ ഒരു ഗ്ലൗസ് ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. 

അടിഭാഗം വിട്ടുകളയരുത്

പാദരക്ഷകളുടെ അടിഭാഗം നേരിട്ട് നിലത്ത് സ്പർശിക്കുന്നതിനാൽ നന്നായി വൃത്തിയാക്കണം. പലരും അടിഭാഗത്തിന് മതിയായ ശ്രദ്ധ നൽകാറില്ല.

എല്ലാ ദിവസവും പാദരക്ഷ വൃത്തിയാക്കാൻ സമയം കണ്ടെത്തിയാൽ വളരെ നല്ലത്.  വൃത്തിയാക്കുന്നതിനുള്ള വെള്ളത്തിൽ അണുനാശിനി ഉപയോഗിക്കാം. അതിനുശേഷം ചെരിപ്പ് നന്നായി ഉണങ്ങിയ ശേഷം ഉപയോഗിക്കുക.

പുറത്തെ ചെരിപ്പ് അകത്ത് വേണ്ട

പുറത്ത് ഉപയോഗിക്കുന്ന ചെരിപ്പ് അകത്തും ഉപയോഗിക്കുന്ന പ്രവണതുണ്ട്. ചിലപ്പോൾ അത്യാവശ്യ ഘട്ടങ്ങളിൽ അകത്തേക്ക് ഇടുകയോ അല്ലെങ്കിൽ അകത്തിടുന്ന ചെരിപ്പ് പുറത്തേക്ക് ഇടുകയും ചെയ്യും. എന്തു തന്നെയായാലും ഇത് നല്ലതല്ല. അകത്തെ ഉപയോഗത്തിനും പുറത്തെ ഉപയോഗത്തിനും ഒാരോ ജോഡി ചെരുപ്പുകൾ വേണം. അത് ഒരു കാരണവശാലും മാറി ഉപയോഗിക്കുകയുമരുത്.

കൈകൊണ്ട് അഴിക്കുന്നത്

ചെരിപ്പുകളും ഷൂസുകളും കൈകൊണ്ട് അഴിക്കുന്നത് പരമാവധി ഒഴിവാക്കണം. കൈകൊണ്ട് അഴിക്കേണ്ടി വന്നാൽ ഉടനെ വൃത്തിയായി കഴുകുക. പുറത്തു പോയി വന്നാൽ കാലുകൾ നന്നായി കഴുകിയശേഷം അകത്തേക്ക് കയറുന്നതാണ് നല്ലത്.

English Summary : Clean footwear , Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com