ADVERTISEMENT

മഴക്കാലമായാല്‍ വീടിനകമെല്ലാം അഴകൾ കൊണ്ടു നിറയുന്നത് പതിവാണ്. പുറത്തിട്ടാൽ മഴ നനയുമോ എന്ന പേടി. തുണി ഉണക്കാൻ വേറെ വഴിയൊന്നുമില്ല. എന്നാല്‍ കഴുത്തൊപ്പം ഉയരത്തിൽ നീണ്ടു കിടക്കുന്ന അഴകൾ സൃഷ്ടിക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. ഇതിനൊരു പരിഹാരം വേണ്ടേ ? 

വീട്ടിലുള്ള പെയിന്റ് ബക്കറ്റിന്റെ മൂടി ഉപയോഗപ്പെടുത്തി മികച്ചൊരു പരിഹരാമുണ്ടാക്കാം. ബക്കിന്റെ മൂടിയുടെ നടുഭാഗം നീക്കം ചെയ്യുക. ശേഷം ലഭിക്കുന്ന ഭാഗത്തിൽ നാലു ദ്വാരങ്ങളിട്ട് കയർ ഉപയോഗിച്ച് കെട്ടുക. ഇത് വർക് ഏരിയയിലേ സിറ്റ്ഔട്ടിലോ ഉള്ള ഹുക്കിൽ കെട്ടിയിടാം. നനഞ്ഞ തുണി ഹാംഗറിലിട്ട് ഇതിൽ തൂക്കിയടാം.

വളരെ എളുപ്പം ചെയ്യാനാകുന്ന ഈ രീതിയിലൂടെ അഴകളുടെ എണ്ണം കുറയ്ക്കാനാകും. E&E creations എന്ന യുട്യൂബ് ചാനലാണ് ഈ വിഡിയോ പങ്കുവച്ചിട്ടുള്ളത്.

English Summary : Dry clothes easily in monsoon 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com