ADVERTISEMENT

വജ്രം പതിപ്പിച്ച മാസ്ക്കുകൾ വിൽപനയ്ക്ക് എത്തിച്ച് സൂറത്തിലെ ഒരു ജ്വല്ലറി. ഒന്നര മുതല്‍ നാലു ലക്ഷം രൂപ വരെയാണ് വില. വജ്രം കൂടാതെ സ്വർണം പതിച്ച മാസ്ക്കുകളും വിൽക്കുന്നുണ്ട്.

വിവാഹ ദിനത്തിൽ വധുവിനും വരനും ഉപയോഗിക്കാനായി വ്യത്യസ്തമായ ഒരു മാസ്ക് വേണമെന്നു പറഞ്ഞ് ഒരാൾ കടയിലെത്തിയപ്പോഴാണ് ഇത്തരമൊരു ആശയം തോന്നിയത്. തുടർന്ന് ഡിൈനർമാർക്ക് നിര്‍ദേശം നൽകുകയും വജ്രം പതിപ്പിച്ച മാസ്ക് ഉണ്ടാക്കുകയായിരുന്നുവെന്ന് ജ്വല്ലറി ഉടമ ദിപക് ചോക്സി വാർത്ത ഏജൻസിയായ എഎൻഐയോട് പറഞ്ഞു. 

തുണിയിൽ ആണ് മാസ്ക് തയാറാക്കുന്നത്. വജ്രത്തിന്റെയും സ്വർണത്തിന്റെയും മൂല്യമനുസരിച്ചാണ് വില. ആവശ്യമാണെങ്കിൽ സ്വര്‍ണവും വജ്രവും വേർപെടുത്തി എടുത്ത് മറ്റ് ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കാമെന്നും ദിപക് ചോക്സി പറഞ്ഞു.

അടുത്തിടെ പുണെ സ്വദേശിയായ ശങ്കർ എന്നൊരാൾ സ്വർണം കൊണ്ടുള്ള മാസ്ക് നിർമിച്ച് വാർത്തകളിൽ നിറഞ്ഞിരുന്നു. 2.89 ലക്ഷം രൂപയുടെ സ്വർണമാണ് മാസ്ക് നിർമാണത്തിനായി അയാൾ ഉപയോഗിച്ചത്.

English Summary : Diamond stubbed Mask 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com