മുഖം തണ്ണിമത്തൻ, കൈകൾ പഴം, കാലുകൾ ബ്രെഡ്; അദ്ഭുതമാണ് മിമിയുടെ മേക്കപ്

mimi-choi-make-up-trending-in-social-media
SHARE

കാനഡയിലെ വാൻകൂവർ സ്വദേശിയായ മിമി ചോയിയുടെ മുഖം കണ്ടാൽ ചിലപ്പോൾ കടിച്ച് തിന്നാൻ തോന്നും. മറ്റു ചിലപ്പോൾ വറുക്കാനും പൊരിക്കാനും തോന്നും. ചിരിക്കുകയും ഭയപ്പെടുകയുമാവാം. ശരീരഭാഗങ്ങളിൽ പെയിന്റ് വിസ്മയം തീർക്കുകയാണ് പ്രഫഷനല്‍ മേക്കപ് ആർടിസ്റ്റ് ആയ മിമി.

ഫോട്ടോഷോപ്പ് ചെയ്ത് രൂപപ്പെടുത്തിയതു പോലെ ശരീരഭാഗങ്ങള്‍ മാറ്റിയെടുക്കാൻ മിമിക്ക് സാധിക്കും. തൊലി കളഞ്ഞ പഴം, കൊഞ്ച്, തണ്ണിമത്തൻ, ബ്രെഡ്, ബാർളി, ന്യൂഡിൽസ്, വിചിത്രരൂപങ്ങൾ എന്നിങ്ങനെ മിമിയുടെ കരവിരുതിന്റെ പട്ടിക ഒരോ ദിവസവും നീളുകയാണ്. 

28–ാം വയസ്സിൽ ബ്യൂട്ടി സ്കൂളിൽനിന്ന് പഠിച്ച ഇലൂഷ്യൻ മേക്കപ് ആണ് മിമിയുടെ ജീവിതത്തിൽ വഴിത്തിരിവായത്. സമൂഹമാധ്യമങ്ങളിൽ മിമിയുടെ വർക്കുകള്‍ ശ്രദ്ധനേടി. ഇൻസ്റ്റഗ്രാമിൽ നിലവിൽ 13 ലക്ഷം ഫോളോവേഴ്സ് ഉണ്ട്. ഇതിനിടയിൽ സ്കൂളിലെ അധ്യാപക ജോലി ഉപേക്ഷിച്ച് മിമി മുഴുവൻ സമയ മേക്കപ്പിലേക്ക് ഇറങ്ങി.

മെറ്റ് ഗാല ഉൾപ്പെടയുള്ള ഷോകൾക്ക് വേണ്ടി വൈവിധ്യമുള്ള മേക്കപ്പിനായി സെലിബ്രിറ്റികൾ മിമിയെ തേടിയെത്തി. പരസ്യങ്ങൾക്കും മോഡലങ്ങിനും ഇലൂഷ്യൻ മേക്കപ് ആവശ്യപ്പെട്ട് ബ്രാന്‍ഡുകളുമെത്തി. ഇതോടെ മിമിയുടെ കരിയർ മാറിമറിഞ്ഞു. 

ഡിസൈനുകൾക്ക് അനുസരിച്ചാണ് മേക്കപ്പിനു വേണ്ട സമയം. മുഖത്തും കൈകാലുകളിലുമാണ് പ്രധാനമായും ചെയ്യുന്നത്. ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മിമി മേക്കപ് ക്ലാസുകളെടുക്കുന്നുണ്ട്. 

English Summary : Mimis' body painting trending in social media

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA