ADVERTISEMENT

സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇഴകൾകൊണ്ട് മാസ്ക്കുകൾ നിർമിച്ച് കോയമ്പത്തൂർ സ്വദേശി രാധാകൃഷ്ണൻ സുന്ദരൻ ആചാര്യ. 2.75 ലക്ഷം രൂപയുടെ സ്വര്‍ണവും 15,000 രൂപയുടെ വെള്ളിയുമാണ് ഇതിനായി ഉപയോഗിച്ചത്. തമിഴ്നാട്ടിൽ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ മാസ്ക് ധരിക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം.

0.06 മില്ലിമീറ്റർ കനത്തിലുള്ള ഇഴകളാണ് ഉപയോഗിച്ചത്. ഏഴു ദിവസം കൊണ്ടാണ് മാസ്ക് നിർമാണം പൂര്‍ത്തിയാക്കിയത്. ബോധവത്കരണമാണ് ലക്ഷ്യമിട്ടതെന്നും എന്നാൽ ഒൻപത് മാസ്ക്കുകൾക്ക് ഓർഡർ ലഭിച്ചതായും ആചാര്യ വാർത്ത ഏജൻസിയായ എഎൻഐയോടു പറഞ്ഞു. ഉത്തരേന്ത്യന്‍ വിവാഹങ്ങൾക്കാണ് ഇതിൽ കൂടുതൽ ഓർഡറുകളും. 

വ്യത്യസ്തമായ കാര്യങ്ങൾ ചെയ്യാനുള്ള ആഗ്രഹമാണ് ഇതിനെല്ലാം പ്രചോദനമെന്ന് ആചാര്യ വ്യക്തമാക്കി. സ്വർണ നിർമാണ കമ്പനിയിലെ ജോലി രാജിവച്ച് ആചാര്യ ഇപ്പോൾ സ്വന്തമായി ആഭരണം ഡിസൈന്‍ ചെയ്യുകയാണ്. 

English Summary : goldsmith from Coimbatore has designed masks using gold & silver strings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com