തോക്കുകള്‍ കൊണ്ട് നിര്‍മിച്ച ത്രിമാനരൂപം സംസ്ഥാന പൊലീസ് മേധാവി അനാച്ഛാദനം ചെയ്തു

the-state-police-chief-unveiled-three-dimensional-figure-made-guns
(ഇടത്) ത്രിമാനരൂപം സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റ അനാച്ഛാദനം ചെയ്യുന്നു. (വലത്) ലോക്നാഥ് ബെഹ്റയും മറ്റു ഉദ്യോഗസ്ഥരും ശില്പത്തിന് മുന്നില്‍
SHARE

ഉപയോഗശൂന്യമായ തോക്കുകള്‍  ഉപയോഗിച്ച് നിര്‍മ്മിച്ച ഇന്ത്യയിലെ ആദ്യത്തെ ത്രിമാനരൂപം പൊലീസ് ആസ്ഥാനത്ത് സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റ അനാച്ഛാദനം ചെയ്തു. സര്‍വീസില്‍ നിന്നു വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരോടുള്ള  ആദരവ് പ്രകടിപ്പിക്കാനാണ് ശൗര്യ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ ശില്പം തയ്യാറാക്കിയിരിക്കുന്നത്. 

3d-figure-1

ഉപയോഗശൂന്യമായതും കാലഹരണപ്പെട്ടതുമായ 940 റൈഫിളുകള്‍, 80 മസ്കറ്റ് തോക്കുകൾ, 45 റിവോള്‍വറുകള്‍, 457 മാഗസിനുകള്‍ എന്നിവയാണ് ഈ സ്മൃതിമണ്ഡപത്തിന്‍റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ആകെ 1422 ആയുധങ്ങളാണ് ഇതിനു വേണ്ടിവന്നത്. ശില്പത്തിന്‍റെ ഡിസൈന്‍, നിർമാണം എന്നിവ നിര്‍വ്വഹിച്ചത് പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെയാണ്. ഇതിനായി ഒരു ഘട്ടത്തിലും പുറത്തു നിന്നുള്ള സഹായം തേടിയില്ല. ഒന്‍പത് മീറ്റര്‍ ഉയരമുള്ള ഈ സ്തൂപത്തിന് ഭൂമിക്കടിയിലേക്ക് എട്ട് മീറ്റര്‍ താഴ്ചയും ഉണ്ട്. 

English Summary : The state police chief unveiled a three-dimensional figure made of guns

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA