ഉടൻ പണം ജൂലൈ 7 ന് ആരംഭിക്കുന്നു

udan-panam-season-3-starts-on-july-7th
SHARE

നിരാശകളുടെ കാലത്ത് പ്രത്യാശയുമായി ഒരു ഗെയിം ഷോ. പ്രേക്ഷകലക്ഷങ്ങൾ നിറഞ്ഞ മനസ്സോടെ സ്വീകരിച്ച 'ഉടൻ പണം' ഗെയിം ഷോയുടെ മൂന്നാം സീസൺ ജൂലൈ 7 ചൊവ്വാഴ്ച മുതൽ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യും. സാമൂഹ്യ നിയന്ത്രണങ്ങളുടെ കാലത്ത് കെട്ടിലും മട്ടിലും അടിമുടി പരിഷ്ക്കാരങ്ങളോടെയാണ് ഉടൻ പണം 3.0 എത്തുന്നത്. 

ഷോയുടെ മുഖ്യാകർഷണമായ ‘എടിഎം’ അവതരണാർഥത്തിൽ മത്സരാർഥികളുടെ വീട്ടിലേക്ക് കടന്നു ചെല്ലുന്നുവെന്നതാണ് ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത. മത്സരാർഥികൾക്ക് അവരുടെ വീട്ടിലിരുന്നു കൊണ്ട് ടെലിവിഷനിലൂടെ മത്സരത്തിൽ പങ്കെടുക്കാനും എടിഎമ്മിന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനുമുള്ള അവസരമാണ് കൈവരുന്നത്. പരിപാടിയുടെ ആവേശവും രസക്കൂട്ടും അൽപം പോലും ചോർന്നു പോവാതെ കാണികളിലേക്കെത്തിക്കാനുള്ള ക്രമീകരണങ്ങളും ഒരുക്കിയിരിക്കുന്നു. 

പ്രേക്ഷകർക്ക് manoramamax ലൂടെ സമ്മാനങ്ങൾ നേടാനുള്ള അവസരങ്ങളുമുണ്ട്. മത്സരാർഥികൾക്ക് ലഭിക്കുന്ന അതേ സമ്മാനത്തുക മുതൽ മറ്റനവധി സമ്മാനങ്ങളും നേടാനാണ് പ്രേക്ഷകർക്ക് അവസരം. വീട്ടിലെ ടി.വി. ഒരു പണപ്പെട്ടിയാവുന്ന അനുഭവമാണ് കാത്തിരിക്കുന്നത്. പൂർണ സുരക്ഷിതത്വം, പൂർണമായ വിനോദം എന്നതാണ് ഉടൻ പണം 3.0 പ്രേക്ഷകർക്ക് നൽകുന്ന സന്ദേശം. 

മറക്കാതെ കാണുക, ഉടൻ പണം സീസൺ 3 തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9 ന് മഴവിൽ മനോരമയിൽ.

English Summary : Udan Panam Season 3

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA