സൈക്കിൾ ഗതാഗതം പ്രോത്സാഹിപ്പിക്കാൻ പെഡൽ ഫോഴ്സ് കൊച്ചി

pedel-force-kochi-expanding-functionality
SHARE

ഹരിത യാത്രാ മാർഗമായ സൈക്കിൾ ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനായി സ്ഥാപിച്ച പെഡൽ ഫോഴ്സ് കൊച്ചി (പിഎഫ്കെ) കേരളം മുഴുവൻ പ്രവർത്തനം വിപുലീകരിക്കുന്നു. ഇതിനായി പിസിആർഎ, ഇഎംസി കേരള തുടങ്ങിയവരുടെ സഹകരണത്തോടെ സൈക്കിൾ ഉപയോഗിക്കുന്നവർക്കും പുതിയതായി സൈക്കിൾ യാത്രയിലേക്ക് വരാൻ ആഗ്രഹിക്കുന്ന യുവതി യുവാക്കൾ, വിദ്യാർത്ഥികൾ, മുതിർന്നവർ തുടങ്ങിയവർക്ക് ഗ്രീൻ കാർഡ് പദവിയും ആനുകൂല്യങ്ങളും നൽകുന്നു.

പിഎഫ്കെ ഒഫിഷ്യൽ ടി-ഷർട്ട്, സർട്ടിഫിക്കറ്റ്, വിവിധ റൈഡുകളിൽ സൗജന്യമായി പങ്കെടുക്കാൻ അവസരം, ലോകത്തിലെ ആദ്യത്തെ അഗ്രികൾച്ചറൽ തീം പാർക്കിൽ സൗജന്യ പ്രവേശനം തുടങ്ങിയ നിരവധി ആനുകൂല്യങ്ങൾ ഗ്രീൻ കാർഡ് പദവിയിലൂടെ ലഭിക്കുന്നതാണെന്ന് പെഡൽ ഫോഴ്സ് ഫൗണ്ടർ & ചീഫ് കോഓർഡിനേറ്റർ ജോബി രാജു, പ്രോജക്ട് കോഓർഡിനേറ്റർമ്മാരായ സന്തോഷ് ജോസഫ്, അനിൽ തോമസ്, ആർ.രാഹുൽ എന്നിവർ വാർത്താ കുറിപ്പിൽ അറിയിച്ചു. 2017 മുതൽ പിഎഫ്കെയുടെ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്.

ഗ്രീൻ കാർഡ് റൈഡർ പദവി സ്വന്തമാക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പ്രോത്സാഹന സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. കൂടാതെ സൈക്കിളിലുടെ ആരോഗ്യം, പ്രകൃതി സംരക്ഷണം, സാമ്പത്തിക നേട്ടം തുടങ്ങിയ നല്ല ശീലങ്ങൾ വളർത്തിയെടുക്കാനും ഗ്രീൻ കാർഡ് പദവി പ്രയോജനപ്പെടുന്നതാണ്. 

8 മുതൽ 12 വരെ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾ, യുവാക്കൾ, സ്ത്രീകൾ, മുതിർന്നവർ തുടങ്ങിയ ഏവർക്കും ഗ്രീൻ കാർഡ് പദവിക്ക് അപേക്ഷിക്കാം. ഓരോ ജില്ലയിലും ആദ്യം  പേര് നൽകുന്ന നിശ്ച്ചിത പേർക്ക് മാത്രമാണ് അവസരം www.pedalforce.org എന്ന വെബ് സൈറ്റ് വഴി പേര് നൽകാം. വിവരങ്ങൾക്ക് 9847533898

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA