തലപ്പാവിലെ പതിവു തെറ്റിച്ചില്ല; സ്വാതന്ത്ര്യദിനത്തിൽ പ്രൗഢിയോടെ മോദി

narendra-modi-independence-day-turban
SHARE

രാജ്യത്തിന്റെ 74–ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മേദി ധരിച്ചത് കാവിയും ക്രീമും നിറങ്ങളുള്ളതും നീളൻ വാലുള്ളതുമായ തലപ്പാവ്. സ്വാതന്ത്ര്യദിനത്തിൽ ആകർഷകവും വർണപ്പകിട്ടുള്ളതുമായ തലപ്പാവ് ധരിച്ചെത്തുന്ന രീതി മോദി ഈ വർഷവും തുടരുകയായിരുന്നു. 

പതിവുശൈലിയിൽ ഹാഫ് സ്ലീവ് കുർത്തയും ഫിറ്റഡ് ചുരിദാർ പാന്റുമായിരുന്നു വേഷം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വായും മൂക്കും മറയ്ക്കാനായി കാവി കരയുള്ള വെള്ള സ്കാർഫും പ്രധാനമന്ത്രി ഉപയോഗിച്ചു.

modi

കഴിഞ്ഞവർഷം പലനിറങ്ങളുള്ള തലപ്പാവ് ആണ് മോദി ധരിച്ചത്. 2014 ൽ  പ്രധാനമന്ത്രിയായശേഷമുള്ള ആദ്യ സ്വാതന്ത്ര്യദിനാഘോഷത്തിന്  ചുവന്ന ജോധ്പുരി തലപ്പാവ് ആയിരുന്നു. തുടർന്നുള്ള എല്ലാ വർഷവും ഇത്തരം വൈവിധ്യപൂർണമായ തലപ്പാവുകൾ ധരിക്കുന്നത് മോദി പതിവാക്കുകയായിരുന്നു.

English Summary : PM Modi continues 'safa' tradition opts for saffron cream turban

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA