ADVERTISEMENT

ഭാരതം 74–ാം സ്വാതന്ത്ര്യദിനത്തിന്റെ അഭിമാനത്തിൽ നിൽക്കുമ്പോൾ 74 ധീര സ്വാതന്ത്ര്യസമര സേനാനികളുടെ ഛായാചിത്രങ്ങളിലൂടെ രാജ്യത്തിന് ആദരം അർപ്പിക്കുകയാണ് ബെംഗളൂരു സ്വദേശിയായ നവീൻ നാരായണൻ തൂവൂർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വാതന്ത്ര്യ സമരത്തിനു നേതൃത്വം നൽകിയ നേതാക്കളുടെ ചിത്രങ്ങൾ ഒരു ഫ്രെയിമിലെത്തുമ്പോള്‍ വൈവിധ്യത്തിനൊപ്പം ഭാരതത്തിന്റെ അഖണ്ഡതയും ക്യാൻവാസിൽ വിരിയുന്നു.

,
മഹാത്മാ ഗാന്ധി, ബഹാദൂർഷാ സഫർ, സുരേന്ദ്ര സായ്

A5 പേപ്പറിൽ ജലച്ചായം ഉപയോഗിച്ചാണ് ചിത്രങ്ങൾ വരച്ചത്. അവ പൂർത്തിയാക്കാന്‍ 75 മണിക്കൂർ എടുത്തു. സ്വാതന്ത്ര്യ സമരത്തിന്റെ വൈവിധ്യം മനസ്സിലാക്കാനും അതിനു നേതൃത്വം നൽകിയവരെ കണ്ടെത്താനുമുള്ള പഠനത്തിനാണ് കൂടുതൽ സമയമെടുത്തത്. വിവിധ മേഖലകളില്‍ പ്രവർത്തിച്ചിരുന്നവരും പല പ്രത്യയശാസ്ത്രങ്ങളിൽ വിശ്വസിച്ചിരുന്നവരുമായ നേതാക്കളെ ഇതിലൂടെ തിരഞ്ഞെടുത്തു. 

01
കെ.കേളപ്പൻ, ജവഹർലാൽ നെഹ്റു, ജോൺ മത്തായി

കോവിഡ് വ്യാപനത്തോടെ, വാരാന്ത്യത്തില്‍ പുറത്തു സമയം ചെലവിടുന്ന രീതി ഇല്ലാതായി. ഈ അവസരത്തിലാണ് സ്വാതന്ത്ര്യസമര പോരാട്ടത്തിന് നിറമേകാൻ തീരുമാനിക്കുന്നത്. നിരവധി ആശയങ്ങൾ മനസ്സിൽ വന്നെങ്കിലും ഒടുവിൽ 74 നേതാക്കളെ വരയ്ക്കാനുള്ള തീരുമാനത്തിൽ എത്തുകയായിരുന്നു. ‘‘ധീരരായ നിരവധി സ്വാതന്ത്ര്യസമര പോരാളികൾ നമുക്കുണ്ട്. അതുകൊണ്ട് നന്നായി പഠിച്ചാണ് ആളുകളെ തിരഞ്ഞെടുത്തത്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരം എത്രയേറെ വൈവിധ്യങ്ങളുടെ ഇഴുകിച്ചേരലായിരുന്നെന്നു വ്യക്തമാകണം. അത്രയേറെ വ്യത്യസ്ത ആശയങ്ങൾ പിന്തുടർന്നവരായിരുന്നു സ്വാതന്ത്ര്യമെന്ന ഒറ്റ ലക്ഷ്യത്തിനു വേണ്ടി പോരാടിയത്. അവരോടുള്ള ആദരവായി ചിത്രങ്ങൾ വരയ്ക്കാനായതിൽ സന്തോഷവും അഭിമാനവുമുണ്ട്’’– നവീന്‍ പറഞ്ഞു.

05
കമലാദേവി ചതോപാധ്യായ, നാനാ സാഹിബ്, ബിർസ മുണ്ട

വയനാട്ടിലെ കൽപറ്റയിലാണ് നവീൻ ജനിച്ചതും വളർന്നതും. ചിത്രരചനയോട് ചെറുപ്പം മുതലേ താൽപര്യമുണ്ടായിരുന്നെങ്കിലും പരിശീലനം നേടാനുള്ള സാഹചര്യം അന്നൊന്നും ലഭിച്ചില്ല. അറിവുകളും ആശയങ്ങളും പകർന്നു നൽകി അച്ഛനായിരുന്നു ബാലപാഠങ്ങൾ പഠിപ്പിച്ചതും പ്രോത്സാഹനമേകിയതും. പിന്നീട് സ്വയം വരച്ചു പഠിച്ചു. ഇപ്പോൾ തന്റെ അറിവുകൾ പങ്കുവയ്ക്കാനായി ഒരു യുട്യൂബ് ചാനൽ ആരംഭിച്ചിട്ടുണ്ട്. മൈസൂർ യൂണിവേഴ്സിറ്റിയിൽനിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദം നേടിയ നവീൻ കർണാടക ഹൈക്കോടതിയിൽ കുറച്ചു വർഷം പ്രാക്ടീസ് ചെയ്തിരുന്നു. ഇപ്പോൾ ബെംഗളൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ കൺസൽറ്റന്റാണ്.

04
ജോർജ് ജോസഫ് ,ജൽകാരിഭായ്, തിൽക മാഞ്ചി

English Summary : 74 portraits of national figures by Naveen Narayanan

04
ജൽകാരിഭായ്, തിൽക മാഞ്ചി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com