ADVERTISEMENT

നമുക്ക് ആത്മവിശ്വാസക്കുറവ്, മറ്റുള്ളവർക്ക് അസ്വസ്ഥത. വിയര്‍പ്പ് നാറ്റം ബാക്കിയാക്കുന്നത് ഇതാണ്. കാഴ്ചയിൽ എത്ര സ്റ്റൈലിഷ് ആണെങ്കിലും വിയർപ്പു നാറ്റം കൊണ്ട് ആരും അടുത്തു വരാത്ത സ്ഥിതി ഉണ്ടാകാമെന്നു സാരം. വിയർക്കുന്നതു ആരുടേയും തെറ്റൊന്നുമല്ല, പക്ഷേ അതിനെ നിയന്ത്രിച്ച് മറ്റുള്ളവർക്ക് അസ്വസ്ഥത ഇല്ലാതാക്കേണ്ടത് അനിവാര്യമാണ്. ഒന്നു ശ്രദ്ധിച്ചാൽ നമുക്ക് അത് സാധ്യവുമാണ്. വിയർപ്പു നാറ്റം നിയന്ത്രിക്കാൻ സ്വീകരിക്കേണ്ട ചില കാര്യങ്ങൾ ഇതാ.

വസ്ത്രങ്ങളില്‍ ശ്രദ്ധ വേണം

സിന്തറ്റിക് ഫാബ്രിക്കുകൾ തിരഞ്ഞെടുക്കുന്നതിനു പകരം കോട്ടണോ ലിനനോ തിരഞ്ഞെടുക്കാം. കാരണം ഇത്തരത്തിലുള്ള വസ്ത്രങ്ങൾ ത്വക്കിന് ശ്വസിക്കാനുള്ള സാഹചര്യം കൂടി ഉണ്ടാക്കുന്നവയാണ്. ദുർഗന്ധമില്ലാതിരിക്കാൻ വൃത്തിയുള്ള അടിവസ്ത്രങ്ങളും സോക്സുകളും ധരിക്കാനും ശ്രദ്ധിക്കണം.

തേന്‍ പരത്തും സുഗന്ധം

ശരീരത്തിന്റെ ദുർഗന്ധം നിയന്ത്രിക്കാൻ തേനികഴിവുണ്ട്. കുളി കഴിഞ്ഞതിനു ശേഷം ഒരു ടേബിൾസ്പൂണ്‍ തേൻ ചെറുചൂടുവെള്ളത്തിൽ ചേർത്ത് കുളികഴിഞ്ഞതിനു ശേഷം ശരീരത്തിൽ ഒഴിക്കാം.

വിയർപ്പിനെ ചെറുക്കും നാരങ്ങ

നാരങ്ങ വിയർപ്പിനെ നിയന്ത്രിക്കുന്നതിനൊപ്പം കക്ഷത്തിലുള്ള ഇരുണ്ടനിറം നീക്കം ചെയ്യുകയും ചെയ്യും. ഒരു നാരങ്ങ രണ്ടായി മുറിച്ച് ഇരുകയ്യിടുക്കിലും ഉരയ്ക്കുക.  തുടക്കത്തിൽ ഒരു അസ്വസ്ഥത അനുഭവപ്പെടുമെങ്കിലും ക്രമേണ അതു നല്ല ഫലം ചെയ്യും. ത്വക്കിനു പ്രശ്നമുള്ളവരോ മുറിവുള്ളവരോ ഈ രീതി തുടരരുത്. 

ബേക്കിങ് സോഡയും ഉത്തമം

ശരീരത്തിലെ ദുർഗന്ധത്തെ സ്വാഭാവികമായി ഇല്ലാതാക്കുന്ന മറ്റൊരു വസ്തുവാണ് ബേക്കിങ് സോഡ. അല്‍പം ബേക്കിങ് സോഡ എടുത്ത് കയ്യിടുക്കുകളിൽ പുരട്ടി അല്പസമയം കഴിഞ്ഞ് കഴുകിക്കളയാം.

ആര്യവേപ്പ് പുലിയാണ്

ആന്റിബാക്റ്റീരിയൽ ഘടകങ്ങളാൽ സമൃദ്ധമായ ആര്യവേപ്പും ശരീര ദുർഗന്ധം അകറ്റാൻ ഉത്തമമാണ്. ചെറുചൂടുവെള്ളത്തിലേക്ക് ആര്യവേപ്പിന്റെ നീരു ചേർക്കുക. ഇതിലേക്ക് ഒരു ടവൽ മുക്കിയതിനു ശേഷം ഇരു കയ്യിടുക്കിലും നന്നായി പുരട്ടാം.

ശരീര ശുചിത്വം നിർബന്ധം

ശരീര ദുര്‍ഗന്ധം നന്നായുള്ളവർ നിർബന്ധമായും  ശരീരം വൃത്തിയായി സൂക്ഷിക്കണം,  സോപ്പും വെള്ളവും ഉപയോഗിച്ച് കയ്യിടുക്കുകൾ നന്നായി വൃത്തിയാക്കണം. ആന്റിബാക്റ്റീരിയൽ സോപ്പോ ഡിയോഡറന്റ് സോപ്പോ ഉപയോഗിച്ചു വേണം കഴുകാൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com